HOME
DETAILS
MAL
പിണറായി വിജയന്റെ തിടുക്കം ബി.ജെ.പിക്ക് സുവര്‍ണവാസരമായി: പ്രകാശ് രാജ്
backup
January 14 2019 | 15:01 PM
കോഴിക്കോട്: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധൃതി കൂടിപ്പോയെന്ന് നടന്‍ പ്രകാശ്. നിലവിലെ സാഹചര്യം മനസിലാക്കി സമയമെടുത്തായിരുന്നു സുപ്രിം കോടതി വിധി. എല്ലാ വശവും പരിശോധിച്ച ശേഷമായിരുന്നു യുവതീപ്രവേശം നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍, ശബരിമലയെ രാഷ്ട്രീയപാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു. സര്‍ക്കാരിന്റെ തിടുക്കം ബി.ജെ.പിക്ക് നേട്ടത്തിനുള്ള അവസരമായതായി പ്രകാശ് രാജ് പറഞ്ഞു.
തമിഴ്‌നാട്ടിലെ താരരാഷ്ട്രീയം അവസാനിച്ചു. സാമൂഹിക പ്രശ്‌നങ്ങളില്‍ നിലപാട് സ്വീകരിക്കണം. അവര്‍ക്ക് വേണ്ടി സംസാരിക്കണം, നമ്മുടെ പ്രത്യയശാസ്ത്രം മനസിലാക്കണം. രജനീകാന്തിന്റെയും കമലഹാസന്റെയും ആരാധകര്‍ വോട്ടാകില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."