HOME
DETAILS
MAL
മാരുതിയുടെ ജനപ്രിയ മോഡലായ റിറ്റ്സ് ഇനിയില്ല
backup
February 27 2017 | 07:02 AM
മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന റിറ്റ്സ് ഉത്പാദനം പൂര്‍ണമായും നിര്‍ത്തുന്നു. തദ്ദേശീയ വിപണിയില്‍ നിന്നും അന്താരാഷ്ട്ര വിപണിയില്‍ നിന്നും പൂര്‍ണമായും ഉത്പാദനം നിര്‍ത്താനാണ് മാരുതിയുടെ തീരുമാനം.
2009ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച റിറ്റ്സ് ഇതുവരെയായി നാലു ലക്ഷം യൂനിറ്റാണ് വിറ്റഴിഞ്ഞത്.
പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിറ്റ്സിന്റെ പിന്‍വലിക്കല്‍. എന്നാല്‍, അടുത്ത പത്തു വര്‍ഷത്തേക്ക് റിറ്റ്സിന്റെ സ്പെയര്‍ പാര്‍ട്സ് വിപണിയിലെത്തിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
മാരുതിയുടെ പുതിയ മോഡലുകളായ ഇ്ഗ്നിസ്,സ്വിഫ്റ്റ്,സെലേറിയോ,ഡിസയര്‍,ബലേനോ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് റിറ്റ്സിന്റെ പിന്‍വലിക്കലെന്നും മാരുതി സുസുക്കി ഇന്ത്യ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."