അമിതമായ പഞ്ചസാര അള്‍ഷിമേഴ്‌സിന് കാരണമാകുമെന്ന് പഠനം
അമിതമായി പഞ്ചസാര കഴിക്കുന്നവര്‍ക്ക് ഒരു അപകട സൂചന കൂടി. അമിതമായി പഞ്ചസാര കഴിക്കുന്നവരില്‍ അല്‍ഷിമേഴ്‌സിന് സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം.
ബ്ലഡ് ഷുഗര്‍ ഗ്ലൂക്കോസിന് ശരീരത്തിലെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന നാഡി വ്യവസ്ഥയുമായി ബന്ധമുണ്ടെന്ന അതിശയകരമായ വാസ്തവം ആദ്യമായാണ് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പ്രാരംഭാവസ്ഥയോട് പ്രതികരിക്കുന്ന താപനം ഉള്‍ക്കൊള്ളുന്ന പ്രധാനപ്പെട്ട എന്‍സൈമിനെ നശിപ്പിക്കുന്നതിന് അമിതമായ ഗ്ലൂക്കോസിന്റെ ഉപയോഗം വഴി കാരണമാകുമെന്ന് ബാത്ത് സര്‍വകലാശാലയിലെ ഗവേഷകന്‍മാരുടെ പഠന റിപ്പോര്‍ട്ടുകളാണ് സൂചിപ്പിക്കുന്നത്. അസാധാരണമായ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന ബ്ലഡ് ഷുഗറിന്റെയും പ്രമേഹത്തിന്റെയും പൊണ്ണത്തടിയുടെയും പ്രധാന ലക്ഷണങ്ങളാണ്.
പ്രമേഹരോഗികള്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്.
എന്നിരുന്നാലും ഗ്ലൂക്കോസും അള്‍ഷിമേഴ്‌സ് രോഗവും തമ്മില്‍ താന്മാത്രികമായ ബന്ധമാണുള്ളതെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.പ്രമേഹ രോഗികളല്ലാത്ത, എന്നാല്‍ കൂടുതല്‍ പഞ്ചസാര ഉപയോഗിക്കുന്നവര്‍ക്ക് അള്‍ഷിമേഴ്‌സ് സാധ്യത കൂടുതലാണെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അള്‍ഷിമേഴ്‌സ് ഉള്ളവരുടെയും ഇല്ലാത്തവരുടെയും തലച്ചോറുകളുടെ സാമ്പിളുകള്‍ തുലനം ചെയ്താണ് അവര്‍ പഠനവിധേയമാക്കിയത്.
അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ MIF (macrophage migration inhibitory factor)എന്ന എന്‍സൈം, ഗ്ലൈക്കേഷന്‍ എന്ന പ്രക്രിയയിലൂടെ നശിപ്പിക്കപ്പക്കപ്പെടുന്നു.
ഗ്ലൈക്കേഷന്‍ മൂലം MIF പ്രവര്‍ത്തനം നിലക്കുന്നതും കുറയുന്നതും രോഗത്തിന്റെ പുരോഗതിയില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് എറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍.രോഗം പുരോഗമിക്കും തോറും എന്‍സൈമുകള്‍ നശിച്ചുകൊണ്ടിരിക്കുമെന്നത് അള്‍ഷിമേഴ്‌സ് രോഗത്തിന്റെ മൂര്‍ധന്യത്തിലെത്താന്‍ കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."