ബഹിഷ്‌കരണം അപമാനിക്കപ്പെട്ട ഏഴ് രാജ്യങ്ങള്‍ക്കു വേണ്ടി' - അസ്ഗര്‍ ഫര്‍ഹാദി
ടെഹ്‌റാന്‍: ഈ പുരസ്‌കാരനിശയില്‍ നിങ്ങളോടൊപ്പമില്ലാത്തതില്‍ എനിക്ക് ഖേദമുണ്ട്. എന്റേതടക്കം വിലക്കപ്പെട്ട ഏഴ് രാജ്യങ്ങളിലെ ജനങ്ങളോടുള്ള ബഹുമാന സൂചകമായാണ് ഞാന്‍ അവിടെയില്ലാത്തത്. അഭയാര്‍ഥികളെ തടയുന്ന മനുഷ്യത്വരഹിതമായ ട്രംപിന്റെ നിയമത്തില്‍ പ്രതിഷേധിച്ചാണ്'. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ദി സെയില്‍മാന്റെ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടേതാണ് ഈ വാക്കുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച ഫര്‍ഹാദിയുടെ സന്ദേശം പുരസ്‌കാര ചടങ്ങില്‍ വായിക്കുകയായിരുന്നു.
'ലോകത്തെ യു.എസും യു.എസിന്റെ ശത്രുക്കളും എന്ന് വിഭജിച്ചിരിക്കുകയാണ്. ഈ വിഭജനം ഭയം ജനിപ്പിക്കും. യുദ്ധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ന്യായീകരണം കണ്ടെത്താനുള്ള കുടില തന്ത്രമാണിത്. യുദ്ധങ്ങള്‍ ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളേയും തടയുന്നു. ദേശീയതയെയും മതങ്ങളെയും സംബന്ധിച്ച വാര്‍പ്പ് മാതൃകകളെ തകര്‍ക്കാന്‍ സിനിമയെടുക്കുന്നവര്‍ക്ക് കഴിയും. 'ഞങ്ങള്‍'ക്കും 'അവര്‍'ക്കുമിടയില്‍ താദാത്മ്യപ്പെടുന്നവരാണവര്‍. ഈ താദാത്മ്യപ്പെടല്‍ മുന്‍പത്തേക്കാള്‍ ആവശ്യമുള്ള കാലമാണിത്' ഫര്‍ഹാദിയുടെ സന്ദേശത്തില്‍ പറയുന്നു.
നിലക്കാത്ത കയ്യടികളോടെയാണ് സദസ്സ് ഫര്‍ഹാദിയുടെ വാക്കുകള്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."