മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: ജംഇയ്യത്തുല്‍ ഖുത്വബാഅ്
കാസര്‍കോട്: ഈ മാസം മൂന്നിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബായാറില്‍ മദ്‌റസ അധ്യാപകനെ സംഘ്പരിവാര്‍ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രധാന പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഖുത്വബാഅ് സംസ്ഥാന ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബായാര്‍ പള്ളിയില്‍നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് മദ്‌റസ അധ്യാപകനായ കരീം മൗലവിയെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മാരകമായി അക്രമിച്ചത്. സംഘടിതമായുണ്ടായ വധശ്രമത്തില്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ കഴിയുകയാണ്.
അക്രമിച്ച പ്രതികളെ മുഴുവനായും മനസിലാകുന്ന നിലയില്‍ സമീപത്തെ സി.സി.ടി.വികളില്‍ ചിത്രം പതിഞ്ഞിട്ടുണ്ട്. എന്നിട്ടും സംഭവത്തിലെ പ്രധാനപ്രതികളെ പിടികൂടാന്‍ പൊലിസിനായിട്ടില്ലെന്നത് ഗൗരവത്തോടെ കാണണം. കരീം മൗലവിയെ അക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സുന്നി പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിന് ഇറങ്ങും. മൗലവിയുടെ ചികിത്സയ്ക്കും കേസിനും ആവശ്യമായ സഹായങ്ങള്‍ സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും നാസര്‍ ഫൈസി കൂടത്തായി അറിയിച്ചു.
ആസൂത്രിത അക്രമത്തിലൂടെ റിയാസ് മുസ്‌ലിയാരെ കൊലപ്പെടുത്തിയ പോലെ കരീം മൗലവിയെ കൊലപ്പെടുത്തി വര്‍ഗീയ കലാപമാണ് ഹര്‍ത്താലിന്റെ മറവില്‍ സംഘ്പരിവാര്‍ ഉദ്ദേശിച്ചത്. സുന്നി പ്രവര്‍ത്തകര്‍ ഇത്തരം പ്രകോപനങ്ങളില്‍ വീണ് പോകരുതെന്നും സംഘ്പരിവാറിന്റെ അഴിഞ്ഞാട്ടത്തിനെതിരേ നിയമത്തിന്റെ മാര്‍ഗത്തില്‍ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ അബ്ബാസ് ഹാജി കല്ലട്ര, മജീദ് ബാഖവി തളങ്കര, ചുഴലി മുഹ്‌യിദ്ദീന്‍ ബാഖവി, അബൂബക്കര്‍ സാലുദ് നിസാമി, ഐ.പി മുഹമ്മദ് ഫൈസി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."