HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളിലും ഇനി എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ സേവനം

  
backup
February 04 2020 | 04:02 AM

engg-gets-812874-2

 


എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അറിവുകളും കഴിവുകളും പ്രയോജനപ്പെടുത്തുന്നതിനും അവസരം നല്‍കുന്നതിനായി എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലയുടെ പങ്കാളിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പഞ്ചായത്ത് വകുപ്പ് പുറത്തിറക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഇത് സഹായിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും എന്‍ജിനീയറിങ് മേഖലയുമായുളള സഹകരണം സഹായകമാകും.
കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലകളില്‍ ഉളള കോളജുകളില്‍ എന്‍ജിനീയറിങ് കോഴ്‌സ് പൂര്‍ത്തിയാക്കിവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ വകുപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ കില, ശുചിത്വ മിഷന്‍, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്, കെ.എസ്.ആര്‍.ആര്‍.ഡി.എ, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, ലൈഫ് മിഷന്‍, ഹരിത കേരളം, ഇംപാക്ട് കേരള ലിമിറ്റഡ്, അമൃത് മിഷന്‍ മാനേജ്‌മെന്റ് യൂനിറ്റ് തുടങ്ങിയവയില്‍ ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ് ലഭിക്കും. താല്‍പര്യമുളളവര്‍ അസാപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്ന ബിരുദധാരികള്‍ക്ക് പ്രതിമാസം 10,000 രൂപയും ബിരുദാനന്തര ബിരുദധാരികള്‍ക്ക് 15,000 രൂപയും സ്‌റ്റൈപന്റ് ലഭിക്കും.
ബിരുദ, ബിരുദാനന്തര ബിരുദ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ പഠനത്തിന്റെ ഭാഗമായുളള പ്രോജക്ട് വര്‍ക്കുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചെയ്യുന്നതിനും അവസരം ലഭിക്കും.
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സേവനം സംബന്ധിച്ച് തുടര്‍ നടപടികള്‍ക്ക് ഗ്രാമപഞ്ചായത്തുകളില്‍ ജൂനിയര്‍ സൂപ്രണ്ട് ഹെഡ് ക്ലാര്‍ക്കിനെയും ജില്ലാതലത്തില്‍ ഏകോപനത്തിന് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍മാരേയും നോഡല്‍ ഓഫിസര്‍മാരായി ചുമതലപ്പെടുത്തി. ഇന്റേണ്‍ഷിപ്പിനായി എത്തുന്നവരുടെ സേവനം എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ ഗ്രാമപഞ്ചായത്തുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയറുമാരുടെ സഹായത്തോടെ തയാറാക്കണം.
ഇന്റേണ്‍ഷിപ്പ് അവസരം ലഭ്യമാക്കാന്‍ കഴിയുന്ന ഗ്രാമപഞ്ചായത്തുകള്‍ http:nterships.asapkerala.gov.in ല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.
ഗ്രാമപഞ്ചായത്തുകളുടെ സംശയങ്ങള്‍ക്ക് നോഡല്‍ ഓഫീസറേ [email protected] ല്‍ ബന്ധപ്പെടാം. ഫോണ്‍: 9947971555



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago