HOME
DETAILS
MAL
പ്രകൃതിജീവന ചികിത്സാ സെമിനാര്‍
backup
June 13 2016 | 19:06 PM
ആലപ്പുഴ: ജീവിതശൈലി രോഗങ്ങളെയും മഴക്കാല രോഗങ്ങളെയും പ്രതിരോധിക്കുന്നതിനായി മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രകൃതിജീവന ചികിത്സാ സെമിനാര്‍ സംഘടിപ്പിക്കുന്നു. മുഹമ്മ ഗൗരിനന്ദനം ഓഡിറ്റോറയത്തില്‍ 19ന് രാവിലെ എട്ടുമുതല്‍ അഞ്ചുവരെ നടക്കുന്ന സെമിനാര്‍ മന്ത്രി പി തിലോത്തമന് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാല്‍ അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീനാ സനല്‍കുമാര്‍, ഡോ ബാബു ജോസഫ്, ഡോ പി.എ. കരീം, പി ഗോപാലന്, ഡോ ദീപ്തി എം.എസ്, വിദ്യാധരന് എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."