HOME
DETAILS

അലനേയും താഹയേയും കസ്റ്റഡിയിലെടുത്തത് സംശയാസ്പദമായ സാഹചര്യത്തില്‍; കേസ് എന്‍.ഐ.എയ്ക്കു വിട്ടത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി

  
backup
February 04 2020 | 06:02 AM

uapa-case-kerala-assembly-alan-and-thaha-04-02-2020

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബും താഹ ഫസലും ഉള്‍പ്പെട്ട കേസ് എന്‍.ഐ.എയ്ക്ക് വിട്ടത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് എന്‍.ഐ.എ ഏറ്റെടുത്തതിന് നിയമപരമായ പിന്‍ബലമുണ്ട്. സര്‍ക്കാര്‍ പരിശോധിക്കും മുന്‍പ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നുവെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഇരുവരേയും കസ്റ്റഡിയിലെടുത്തത് സംശയാസ്പദമായ സാഹചര്യത്തിലാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഉസ്മാന്‍ പല യു.എ.പി.എ കേസുകളില്‍ പ്രതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസ് സംബന്ധിച്ച് എല്ലാ കാര്യങ്ങളും നേരത്തെ വിശദമാക്കിയതാണ്. അതിനാല്‍ കൂടുതല്‍ ഒന്നും പറയാനില്ല. പൊലിസിന്റെ ഇടപെടല്‍ കൊണ്ടല്ല, ആവശ്യത്തിന് ഹാജരില്ലാത്തതുകൊണ്ടാണ് അലനെയും താഹയേയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കിയത്. മകന്‍ കേസില്‍പെട്ടാല്‍ ഏത് മാതാപിതാക്കള്‍ക്കും ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. അത് ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അലനെയും താഹയേയും അന്യായമായി തടങ്കലില്‍ വെക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. യു.എ.പി.എ ചുമത്തി രണ്ട് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്തു. അലനില്‍ നിന്നും താഹയില്‍ നിന്നും കണ്ടെടുത്തത് സി.പി.എം ഭരണഘടനയെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago
No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago