HOME
DETAILS
MAL
റോഡിനു വേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ കരച്ചില് സമരവുമായി ബദിയടുക്കക്കാര്
backup
February 27 2017 | 10:02 AM
തിരുവനന്തപുരം: പല തരത്തിലുള്ള സമരങ്ങള്‍ക്കും സെക്രട്ടറിയേറ്റ് സാക്ഷിയായിട്ടുണ്ടെങ്കിലും കരച്ചില് സമരമെന്നൊന്ന് ആദ്യമാണ്. മലയോരമേഖലയിലെ റോഡുകള്‍ നന്നാക്കണമെന്നാവശ്യപ്പെട്ടാണ് ബദിയടുക്കയില്‍ നിന്ന് ഒരു കൂട്ടം ആളുകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കരഞ്ഞ് സമരം ചെയ്ത. ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം.
കാസര്ഗോഡ്ബദിയടുക്ക മലയോരമേഖലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം.
കരച്ചില് സമരം സിന്ദാബാദ്, കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന നയം അവസാനിപ്പിക്കണം എന്നിങ്ങനെ ഉയര്‍ത്തിപിടിച്ച ബാനറുകളുമായി അലമുറയിട്ടുകൊണ്ടാണ് ഇവര്‍ സമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."