ഭീകരാക്രമണം: കേന്ദ്ര സര്‍ക്കാര്‍ പാകിസ്താന് ശുദ്ധിപത്രം നല്‍കുന്നുവെന്ന് ചിദംബരം
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ 2014 മുതല്‍ രാജ്യം ഒരു തരത്തിലുള്ള ഭീകരാക്രമണങ്ങളും നേരിട്ടിട്ടില്ലെന്ന പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ ആരോപണത്തിനെതിരേ മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം.
പത്താന് കോട്ട്, ഉറി സൈനിക താവളങ്ങള്‍ക്കുനേരെ ഭീകരാക്രമണം നടന്നിട്ടും ഇക്കാര്യം മറച്ചുവച്ച് പാകിസ്താന് ശുദ്ധിപത്രം നല്‍കാനാണ് പ്രതിരോധ മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം ബി.ജെ.പി സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് 2014ല്‍ മോദി അധികാരത്തില്‍ എത്തിയതുമുതല്‍ വലിയതോതിലുള്ള ഒരു ഭീകരാക്രമണം രാജ്യത്തിനു നേരിടേണ്ടി വന്നില്ലെന്ന് പ്രതിരോധ മന്ത്രി അവകാശപ്പെട്ടത്.
എന്നാല്‍ പത്താന്‍കോട്ട്, ഉറി ആക്രമണത്തെക്കുറിച്ച് ഓര്ക്കാതിരുന്നതെന്തുകൊണ്ടെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയും പ്രതിരോധ മന്ത്രിയുടെ വാദത്തിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ഉറി സൈനിക താവളത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികരാണ് മരിച്ചത്.
പത്താന്‍കോട്ട് സൈനിക താവളത്തിനു നേരെ നടന്നതും ഭീകരാക്രമണമായിരുന്നു. ഈ രണ്ട് ആക്രമണങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ ചെറുതായി കാണുകയാണോയെന്ന് മനീഷ് തിവാരി ചോദിച്ചു. 2016ലാണ് ഈ രണ്ട് സൈനിക താവളങ്ങള്‍ക്കുനേരെയും ഭീകരര്‍ ആക്രമണം നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."