റെയില്‍വേ സ്റ്റേഷനുസമീപമുള്ള വീടുകളില്‍ മോഷണശ്രമം; നാട്ടുകാര്‍ ഭീതിയില്‍
കായംകുളം: റെയില്‍വേ സ്റ്റേഷനുസമീപം മോഷ്ടാക്കള്‍ തമ്പടിക്കുന്നു. നിരവധി വീടുകളില്‍ കഴിഞ്ഞ രാത്രിയില്‍ മോഷണ ശ്രമം നടന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയിലായി.
രാത്രിയില്‍ ട്രെയിനുകളിലെത്തി റെയില്‍വേ സ്റ്റേഷനുസമീപമുള്ള വീടുകളില്‍ മോഷണം നടത്തി പുലര്‍ച്ചെയുള്ള ട്രെയിനിനു മടങ്ങുകയാണ് ഇവര്‍ ചെയ്യുന്നത്. പോലീസ് പട്രോളിംഗ് ശക്തമല്ലാത്തതിനാലാണ് വ്യാപകമായി മോഷണം നടക്കുന്നതെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.
ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ സ്റ്റേഷനു സമീപമുള്ള നാടാലക്കല്‍ നസീറിന്റെയും സലീമിന്റേയും വീടുകളുടെ മുന്‍വാതില്‍ പൂട്ടുപൊളിച്ച് അകത്തുകയറാന്‍ ശ്രമിക്കുന്നതിനിടയില്‍ വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷണ സംഘം ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് സമീപമുള്ള പല വീടുകളിലും മോഷണശ്രമം നടന്നതായി നാട്ടുകാര്‍ പറഞ്ഞു.
ആയുധങ്ങളുമായി സംഘമായി എത്തുന്ന ഇവരെ പിടികൂടാന്‍ പോലീസ് രാത്രികാലങ്ങലില്‍ റെയില്‍വേ സ്റ്റേഷനും പരിസരങ്ങളിലും ശക്തമായ പട്രോളിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."