HOME
DETAILS

ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം സക്കറിയക്ക് സമ്മാനിച്ചു

  
backup
February 27 2017 | 15:02 PM

12523696-2

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം എഴുത്തുകാരന്‍ സക്കറിയക്ക് സമ്മാനിച്ചു.


ബഹ്‌റൈനിലെ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍നടന്ന ചടങ്ങില്‍  പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയാണ് അവാര്‍ഡ് സമ്മാനിച്ചത്. ആദ്യം പൊന്നാടയണിയിച്ച് ആദരിച്ചതിനു ശേഷം അദ്ദേഹം പുരസ്‌കാരഫലകവും നല്‍കി. തുടര്‍ന്ന് സമാജം സെക്രട്ടറി പ്രശസ്തി പത്രവും അവാര്‍ഡ് തുകയും കൈമാറി.

കലാസാഹിത്യ രംഗത്തും മലയാള ഭാഷക്കും നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് സമാജത്തിന്റെ പുരസ്‌കാരം. എഴുത്തിലും ജീവിതത്തിലും സജീവമായി ഇടപെടുന്ന ബഹുമുഖ പ്രതിഭയാണ് സക്കറിയയെന്ന് അധ്യക്ഷപ്രസംഗത്തില്‍ പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു.

തുടര്‍ന്ന് സക്കറിയ മറുപടി പ്രഭാഷണം നടത്തി. ഒരു എഴുത്തുകാരന് തന്റെ സമൂഹത്തോടും വായനക്കാരോടും ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. എഴുത്തുകാരന്‍ കൃത്രിമജീവിയായി ഒതുങ്ങരുത്. പുരസ്‌കാരങ്ങള്‍ എഴുത്തുകാരെ ഊര്‍ജസ്വലരാക്കും. ജനങ്ങള്‍ നല്‍കുന്ന ഓരോ പുരസ്‌കാരവും ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണ്. എഴുത്തുകാര്‍ സമൂഹത്തോട് കൂറുള്ളവരായിരിക്കണം.
തനിക്ക് ഇടം തന്ന വായനക്കാരോടും സഹജീവികളോടുമുള്ള കൂറ് നിലനിര്‍ത്തണം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കപ്പെടുന്നത് മലയാളി എഴുത്തുകാരാണ്. ഇതരഭാഷകളെ അപേക്ഷിച്ച് മലയാളിക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലും ലഭിക്കുന്ന ബഹുമാനം എടുത്തുപറയേണ്ടതാണ്. കേരളീയ നവോഥാന പാരമ്പര്യത്തില്‍ എഴുത്തുകാര്‍ക്കും പങ്കുള്ളതിനാലായിരിക്കാം  മലയാളി എഴുത്തുകാര്‍ ഇത്രമേല്‍ ആദരിക്കപ്പെടുന്നത്.

പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണ്.  എഴുത്തുകാര്‍ പൊതുവില്‍ ധനികരല്ല. ധനികരാകാത്തതാണ് ഒരു തരത്തില്‍ നല്ലത്. വലിയ സമ്പാദ്യങ്ങള്‍ അവരെ ജനജീവിതത്തില്‍ നിന്നും അകറ്റും.
സങ്കീര്‍ണവും നിഗൂഢവുമായ രീതിയില്‍ ജനാധിപത്യത്തിന്റെ അടിത്തറ ഒലിച്ചുപോകുന്നത് എഴുത്തുകാര്‍ കാണണം. അത് ജനങ്ങളോട് പറയണം.അടിയന്തരാവസ്ഥയുടെ ചരിത്രം നാം ഓര്‍മിക്കണം. മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ഇല്ലാതായ ഒരു കാലം ഓര്‍ക്കണം. ഇങ്ങനെയൊന്ന് സംഭവിച്ചിരുന്നുവെന്നത് മറക്കാതിരിക്കണം.
അടിയന്തരാവസ്ഥയില്‍ തടവില്‍ കഴിഞ്ഞവരെ സ്വാതന്ത്ര്യ സമരക്കാരായി അംഗീകരിക്കണമെന്നാണ് ടി.എന്‍.ജോയിയെ പോലുള്ളവര്‍ പറഞ്ഞത്.
ഇത്തരം കാര്യങ്ങള്‍ എഴുത്തുകാര്‍ ഏറ്റെടുക്കണം. ഈ രാഷ്ട്രീയ ചരിത്രം കുട്ടികള്‍ അറിയേണ്ടതാണ്. പാകിസ്ഥാന്റെ ബോംബുകളേക്കാള്‍ ഭീകരമാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍വച്ചുപുലര്‍ത്തുന്ന ചിലത് എന്നോര്‍ക്കണം.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ എതിരാളികളായ പാര്‍ട്ടികള്‍ പോലും ഇത് മറച്ചുവയ്ക്കുന്നു. ഇതിനു കാരണം ഇത്തരം അവസ്ഥകള്‍ അവരുടെയും മനസ്സില്‍ കൂട്ടുകൂട്ടുന്നുണ്ട് എന്നതാണ്. ഹിറ്റ്‌ലറുടെ ജീവിതത്തിന്റെ ഭീകരത  മറക്കാതിരിക്കാന്‍ ജര്‍മന്‍ ജനത മ്യൂസിയങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ചരിത്രത്തെ വളച്ചൊടിച്ചതും ജനം പീഡിപ്പിക്കപ്പെട്ടതും നാം മറന്നുകൂടാ. മതനിരപേക്ഷത എന്താണെന്ന് വ്യക്തമായി എഴുത്തുകാര്‍ ജനങ്ങളോട് പറയണം. ജനാധിപത്യം രാഷ്ട്രീയപാര്‍ട്ടികളുടെ കളിപ്പാട്ടമായി മാറിയിരിക്കുന്നു. ജനാധിപത്യത്തിന്റെ ഉടമകള്‍ ജനങ്ങളല്ലാതായിരിക്കുന്നു. പടിയിറക്കപ്പെട്ട ജാതിയും മതവും തിരിച്ചുവന്നിരിക്കുന്നു. മലയാള മാധ്യമങ്ങളും മായാലോകത്തിലാന്നും സക്കറിയ പറഞ്ഞു.
എഴുത്തുകാരന് നിലപാട് ആവശ്യമാണ്. എന്നാല്‍, പല എഴുത്തുകാരും നിലപാടുകള്‍ മറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. സെക്രട്ടറി എന്‍.കെ. വീരമണി ആശംസകള്‍ നേര്‍ന്നു. പരിപാടിയുടെ ഭാഗമായി ഭരത്ശ്രീരാധാകൃഷ്ണന്‍ സംവിധാനം ചെയ്ത 'അമ്മമലയാളം' കാവ്യശില്‍പം അരങ്ങേറി. ജയകൃഷ്ണന്‍ പരിപാടികള്‍ നിയന്ത്രിച്ചു. ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗം സെക്രട്ടറി സുധി പുത്തന്‍വേലിക്കര സ്വാഗതവും ഫ്രാന്‍സിസ് കൈതാരത്ത് നന്ദിയും രേഖപ്പെടുത്തി.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  4 minutes ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  32 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago