'എന്തു കൊണ്ടാണ് ഞങ്ങളുടെ ശബ്ദങ്ങളെ അടിച്ചമര്‍ത്തല്‍ ഇത്ര എളുപ്പമാകുന്നത്'- കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരെ തുറന്നടിച്ച് സൈറ വസീം
മുംബൈ: എന്തു കൊണ്ടാണ് ഞങ്ങളുടെ ശബ്ദങ്ങളെ അടിച്ചമര്‍ത്തര്‍ത്തല്‍ ഇത്ര എളുപ്പമാകുന്നത്?. എന്തു കൊണ്ടാണ് ഒരു കശ്മീരിയുടെ ജീവിതം എന്നും വിഷമ സന്ധികളും ഉപരോധങ്ങളും നിറഞ്ഞതാവുന്നത്?. ഞങ്ങളുടെ അഭിപ്രായങ്ങളെ ഒരിക്കലും തുറന്നു പറയാന്‍ കഴിയാത്തതെന്തു കൊണ്ടാണ്?. ചോദിക്കുന്നത് മറ്റാരുമല്ല. ബോളിവുഡ് താരം സൈറ വസീം. കശ്മീരുകാരിയായ സൈറ ഇന്‍സ്റ്റഗ്രാം വഴിയാണ് തന്റെ നാട്ടിന്റെ ദുരവസ്ഥയെ തുറന്നു കാണിച്ചത്.
പ്രതീക്ഷകളുടേയും നൈരാശ്യത്തിന്റേയും ചാഞ്ചാട്ടങ്ങളില്‍ തുടരുകയാണ് കശ്മീരെന്നു പറഞ്ഞു തുടങ്ങുന്ന നീണ്ട കുറിപ്പാണ് സൈറ പങ്കുവെച്ചത്. സ്വാതന്ത്ര്യത്തിനു മേല്‍ എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം ഏര്‍പെടുത്താവുന്നൊരു ലോകത്താണ് കശ്മീരികള്‍ ജീവിക്കുന്നത്. എന്തുകൊണ്ടാണ് ജീവിതവും ആഗ്രഹങ്ങളും നിയന്ത്രിക്കപ്പെടുന്ന. ആജ്ഞകള്‍ക്കു മുന്നില്‍ കുനിച്ചു നിര്‍ത്തപ്പെടുന്ന ഒരു ലോകത്ത് ഞങ്ങള്‍ക്ക് ജീവിക്കേണ്ടിവരുന്നത്. എന്തു കൊണ്ടാണ് ഞങ്ങളുടെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തല്‍ ഇത്ര എളുപ്പമാകുന്നത്. എന്തു കൊണ്ടാണ് ഞങ്ങളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു മേല്‍ മറയിടല്‍ ഇത്ര എളുപ്പമാകുന്നത്.- സൈറ ചോദിക്കുന്നു.
എന്തു കൊണ്ടാണ് നിലനില്‍പ്പിനായി കിടപിടിക്കാതെ, ലോകത്തോട് ഞങ്ങളുടെ നിലനില്‍പ്പിനെ ഓര്‍മ്മപ്പെടുത്താതെ സാധാരണ ജീവിതം ഞങ്ങള്‍ക്ക് നയിക്കാന്‍ പറ്റാത്തതെന്നും അവര്‍ ആവര്‍ത്തിക്കുന്നു.
ഒപ്പം കശ്മീരി ജനങ്ങളുടെ ജീവിതത്തെ പറ്റി മാധ്യമങ്ങള്‍ നല്‍കുന്ന നിറം പിടിപ്പിച്ച കഥകള്‍ വിശ്വസിക്കരുതെന്നും സൈറ പറയുന്നു.
' കശ്മീരിലെ യാഥാര്‍ത്ഥ്യങ്ങള്‍ക്കുമേല്‍ മാധ്യമങ്ങള്‍ ചാര്‍ത്തിയ നിറം പിടിച്ച കഥകള്‍ വിശ്വസിക്കരുത്.
ചോദ്യങ്ങള്‍ ചോദിക്കുക. പക്ഷപാതപരമായ അനുമാനങ്ങളെ പുനപരിശോധിക്കുക. ചോദ്യങ്ങള്‍ ചോദിക്കുക, ഞങ്ങളെ നിശബ്ദരാക്കിതയിന്. ഇതെത്ര കാലം, ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല,'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."