ആല്‍ഫയുടെ ഓഫിസ് മന്ദിരം ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: മാറുന്ന ലോകത്ത് സാന്ത്വന പരിചരണത്തിന്റെ പ്രസക്തി വര്‍ധിച്ചുവരികയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ആലപ്പുഴയിലെ ആല്‍ഫയുടെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിടപ്പ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ ആല്‍ഫാ പാലിയേറ്റീവ് കെയര്‍പോലെ സാന്ത്വന പരിപാലന രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടനകളുടെ പ്രസക്തി വര്‍ദ്ധിക്കുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാന്ത്വന പരിപാലന രംഗം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ വനിതാ ചാരിറ്റബിള്‍ സൊസൈറ്റി ടിന് കളക്ഷനിലൂടെ ശേഖരിച്ച ഫണ്ട് മന്ത്രി ആല്ഫയ്ക്കുവേണ്ടി ഏറ്റുവാങ്ങി. നഗരസഭാ ചെയര്മാന് തോമസ് ജോസഫ് അധ്യക്ഷതവഹിച്ചു. ആല്‍ഫാ ജില്ലാ പ്രസിഡന്റ് ജി മുകുന്ദന്‍പിള്ള, സെക്രട്ടറി പി.എ കുഞ്ഞുമോന്, ചെയര്മാന് കെ.എം നൂറുദ്ദീന്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബി മെഹബൂബ്, വിദ്യാഭ്യാസ സ്റ്റാന്റംഗ് കമ്മിറ്റി ചെയര്മാന് അഡ്വ മനോജ്കുമാര്‍, കൗണ്‍സിലര്‍ പ്രേം, ആല്‍ഫാ റിയാദ് കണ്‍വീനര്‍ സാജിദ് മുഹമ്മദ്, അഡ്വ. പി.ജെ മാത്യു, ടോമി പുലിക്കാട്ടില്‍, രവി പാലത്തിങ്കല്‍, റ്റോമി ജോസഫ്, സുജാതന്‍, ജോസ് വടമുറ്റം, സലിം മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."