സ്ഥാനാര്‍ഥി നിര്‍ണയത്തിന് തുടക്കമിട്ട് ഹൈക്കമാന്‍ഡ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്, പ്രചാരണസമിതി അധ്യക്ഷന്‍ കെ.മുരളീധരന് എന്നിവരോടാണ് നാളെ ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവുമായിരിക്കും ചര്‍ച്ചകളിലെ മുഖ്യഅജന്‍ഡ. അടുത്ത മാസത്തോടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെ.പി.സി.സിയും ലക്ഷ്യമിടുന്നത്. ഗ്രൂപ്പിനധീതമായി വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. ഇക്കാര്യം എ.കെ ആന്റണി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോള്‍ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."