ജിദ്ദ മലപ്പുറം മണ്ഡലം കെഎംസിസി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു
ജിദ്ദ: "സമരമാണ് ജീവിതം" എന്ന പ്രമേയം ആസ്പദമാക്കി മണ്ഡലത്തിലെ പ്രധാനപ്പെട്ട പ്രവർത്തകരെ പങ്കെടുപ്പിച്ചു ജിദ്ദ മലപ്പുറം മണ്ഡലം കെഎംസിസി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ഒന്നാം സെഷൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ടു ഉദ്ഘാടനം നിർവഹിച്ചു. മണ്‌ഡലം പ്രസിഡന്റ് ഉമർ കോഡൂർ അധ്യക്ഷതയും ജനറൽ സെക്രട്ടറി ജാഫർ അത്താണിക്കൽ സ്വാഗതവും നടത്തി. ജിസാൻ കെഎംസിസി പ്രസിഡന്റ് ഹാരിസ് കല്ലായി മുഖ്യ പ്രഭാഷണവും ഗഫൂർ പട്ടിക്കാട് ആശംസയും നേർന്നു. മുസ്തഫ വാക്കാലൂർ ക്ലാസ് എടുത്തു.
"സമര വിചാരം" എന്ന തലക്കെട്ടിൽ നടന്ന രണ്ടാം സെഷനിൽ അബ്ദുൽ റഷീദ് ഇരുമ്പുഴിസ്വാഗതവും നാസർ തൃപ്പനച്ചി അധ്യക്ഷതയും വഹിച്ചു. കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി ഹബീബ് കല്ലൻ ഉദ്ഘാടനവും നാസർ വെളിയങ്കോട് ക്ലാസിനു നേതൃത്വം നൽകി. മൂന്നാമത്തെ സെഷനിൽ എൻആർസി, സി എ എ എന്നിവക്ക് എതിരായ പ്രേതിഷേധ സംഗമത്തിൽ മുഹമ്മദ് കുട്ടി പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്‌തു. ഇസ്‌മായിൽ മുണ്ടക്കുളം, ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പലം എന്നിവർ സംസാരിച്ചു. പെരുമ്പിലായി കുഞ്ഞുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ ഗാനവും അരങ്ങേറി.
ശൗക്കത്ത് ഞാറക്കോടൻ, വിവി അഷ്റഫ്, ഹംസ കോഡൂർ, മുസ്‌തഫ കാപ്പാട്ട്, കബീർ മോങ്ങം, ജലീൽ ഒഴുകൂർ, റസാഖ് പാലക്കാട്, മുഹമ്മലി പുൽപ്പറ്റ, സിദ്ധീഖ് അരിമ്പ്ര, യൂനുസ് ആനക്കയം, റസാഖ് എംസി, ബഷീർ കോഡൂർ, റിയാസ് പിലാക്കൽ എന്നിവർ നേതൃത്വം നൽകി. മൂന്ന് സുരക്ഷാ പദ്ധതികളിലും കൂടി ഏറ്റവും കൂടുതൽ ആളുകളെ ചേർത്ത മലപ്പുറം മണ്ഡലത്തിന്റെ കോർഡിനേറ്റർ കെഎം മുസ്‌തഫക്ക് യോഗത്തിൽ വെച്ച് പ്രത്യേക ഉപഹാരം നൽകി. സിടി ശിഹാബ് നന്ദിയർപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."