HOME
DETAILS

ചൈനയിൽ നിന്നെത്തിയ സഊദി വിദ്യാർത്ഥികൾക്ക് കൊറോണ വൈറസ് ബാധയില്ല,  ഐസൊലേഷനിൽ തുടരും

  
backup
February 04 2020 | 09:02 AM

no-corona-for-saudi-students-came-from-chaina
   
റിയാദ്: ചൈനയിലെ വുഹാനിൽ നിന്ന് ഒഴിപ്പിച്ച് പ്രത്യേക വിമാനത്തിൽ സഊദിയിലെത്തിച്ച വിദ്യാർത്ഥികൾക്ക് കൊറോണ വൈറസ് ബാധ ഏറ്റിട്ടില്ലെന്ന് അധികൃതർ. ഇവർക്കായി നടത്തിയ പ്രത്യേക പരിശോധനയിൽ ഫലം നെഗറ്റീവ് ആണെന്നും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എങ്കിലും മുൻകരുതലെന്നോണവും കൂടുതൽ പരിശോധനകൾ നടത്തുന്നതിനും ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പതിനാലു ദിവസം ഇവരെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷനിൽ പാർപ്പിക്കുന്നത് തുടരുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സഊദിയിൽ ഇറങ്ങിയ ഇവരെ പുറത്തിറക്കാതെ നേരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇവരോടൊപ്പം ഇവരെ ചൈനയിൽ നിന്നും എത്തിക്കാനുപയോഗിച്ച സഊദിയയുടെ പ്രത്യേക വിമാനത്തിലെ ഉദ്യോഗസ്ഥരെയും സുരക്ഷയുടെ ഭാഗമായി പ്രത്യേക കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെഡിക്കൽ നിരീക്ഷണത്തിലുള്ള ഇവർക്കും പരിശോധനകൾ നടത്തുന്നുണ്ട്. 
 
       ചൈനയിൽ വ്യാപകമായ മാരകമായ വൈറസ് ബാധയെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് സഊദി വിദേശ കാര്യ മന്ത്രാലയം തങ്ങളുടെ പത്തു വിദ്യാർത്ഥികളെ ചൈനയിൽ നിന്നും സഊദിയിലേത്തിച്ചത്. കൊറോണ വ്യാപനത്തിന്റെ കേന്ദ്രമായ വുഹാനിൽ കടുത്ത ദുരിതത്തിലാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. പ്രതിസന്ധി പ്രത്യക്ഷപ്പെട്ട ശേഷം പതിനഞ്ചു ദിവസത്തോളമാണ് തങ്ങൾ വുഹാനിൽ കഴിച്ചുകൂട്ടിയതെന്ന് സർക്കാർ സ്‌കോളർഷിപ്പോടെ ചൈനയിൽ ഉപരിപഠനം നടത്തുന്ന വിദ്യാർഥി അബ്ദുറഹ്മാൻ പറഞ്ഞു. വാട്‌സ് ആപ്പിലൂടെയാണ് പരസ്പരം ആശയവിനിമം നടത്തുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നത്. ഉറക്കമില്ലാത്ത രാത്രികളായിരുന്നു ഈ സമയതെന്നും ഒരിക്കലും ഉറങ്ങാത്ത വലിയ നഗരമായ വുഹാൻ, കൊറോണ പ്രത്യക്ഷപ്പെട്ടതോടെ  തെരുവുകൾ വിജനമാവുകയും വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചുപൂട്ടുകയും ചെയ്തതോടെ പ്രേതഭൂമി പോലെയായി മാറിയെന്നും വിദ്യാർത്ഥി പറഞ്ഞു. 
 
     പത്തു സഊദി വിദ്യാർഥികളാണ് വുഹാനിൽ കുടുങ്ങിയിരുന്നത്. പ്രത്യേക വിമാനത്തിൽ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിന് സഊദി എംബസി തുടക്കത്തിൽ നടത്തിയ ശ്രമങ്ങളും ചൈനീസ് ഗവൺമെന്റ് തടഞ്ഞുവെങ്കിലും പരിശോധനകൾ നടത്തി രോഗവിമുക്തരാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രത്യേക വിമാനത്തിൽ ഇവരെ ഒഴിപ്പിക്കുന്നതിന് ചൈനീസ് അധികൃതർ അനുമതി നൽക്കുകയായിരുന്നു.  
 
       അതേസമയം, രാജ്യത്ത് ഇതുവരെ പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിദേശികൾ ധാരാളമായി അധിവസിക്കുന്ന രാജ്യമെന്നതിനാലും വിശുദ്ധ ഉംറ തീർത്ഥാടനത്തിനായി വിവിധ രാജ്യക്കാർ എത്തുന്നതിനാലും അതീവ ജാഗ്രതയിലാണ് ആരോഗ്യ മന്ത്രാലയവും അധികൃതരും. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണെം; ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Kerala
  •  3 months ago
No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago