യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിച്ചു
പറവൂര്‍: നടപ്പാതയില്‍ ചെമ്മീന്‍ ഉണക്കാനിട്ടത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കെടാമംഗലം തെക്കുംഭാഗം പാലക്കല്‍ പറമ്പില്‍ അജി (23) ക്കാണ് വെട്ടേറ്റത്. മുഖത്തിനും വലതു ചെവിക്കും ഗുരുതരമായി പരുക്കേറ്റ യുവാവിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ടാഴ്ചക്കു മുമ്പ് അജി നടപ്പാതയില്‍ മത്സ്യം ഉണക്കാനിട്ടത് സംബന്ധിച്ചു ചോദ്യം ചെയ്യുന്നതിനിടെ ബന്ധുവും അയല്‍വാസിയുമായ കുടുംബ നാഥനെ മര്‍ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം കഴിഞ്ഞ ദിവസം രാത്രിയില്‍ അജിയുടെ വീടിനു സമീപത്തുവച്ച് മര്‍ദനമേറ്റയാളുടെ ബന്ധുക്കള്‍ സംഘംചേര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പറവൂര്‍ പോലിസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. വെട്ടേറ്റ യുവാവ് അപകടനില തരണം ചെയ്തതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."