റിപ്പബ്ലിക്ക് ദിനത്തില്‍ മനാമയിലെ മനുഷ്യജാലിക: 'ചലോജാലിക' പ്രചരണ പര്യടനങ്ങള്‍ക്ക് ബഹ്‌റൈനില്‍ തുടക്കമായി
മനാമ: ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ഭാഗമായി മനാമയില്‍ നടക്കുന്ന മനുഷ്യജാലികയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി.
പരിപാടിയുടെ പ്രചരണ ഭാഗമായി ബഹ്‌റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിലൂടെ നടന്നു വരുന്ന 'ചലോജാലിക' പ്രചരണ പര്യടനത്തിന്റെ ഉദ്ഘാടനം മനാമയില്‍ സമസ്ത ബഹ്‌റൈന്‍ ജന.സെക്രട്ടറി വി.കെ. കുഞ്ഞഹമദ് ഹാജി, ചലോ ജാലിക കണ്‍വീനര്‍ ഷമീര്‍ ജിദ് ഹഫ്‌സിന് പതാക കൈമാറി നിര്‍വ്വഹിച്ചു . സമസ്ത ബഹ്‌റൈന്‍ എസ്.കെ.എസ്.എസ് എഫ് ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
മനാമയില്‍ നിന്നാരംഭിച്ച 'ചലോജാലിക' പ്രചരണ പര്യടനം ഉമ്മുല്‍ ഹസം, ഗലാലി, ഹൂറ, ബുദയ്യ, ജിദ്ഫ്‌സ്, മുഹറഖ് ഏരിയകളിലെ പ്രചരണം പൂര്‍ത്തിയാക്കി. ശേഷിക്കുന്ന ഏരിയകളില്‍ അടുത്ത ദിവസങ്ങളിലായി പ്രചരണ പര്യടനം പൂര്‍ത്തിയാക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
റിപ്പബ്ലിക്ക് ദിനമായ ജനു.26ന് ശനിയാഴ്ച രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന മനുഷ്യജാലികയില്‍ ബഹ്‌റൈനിലെ മതസാമൂഹികസാസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."