HOME
DETAILS
MAL
തെങ്ങുവെട്ടുന്നതിനിടെ വൈദ്യുതി ലൈനില്‍ വീണു; ഉടമയില്‍ നിന്ന് പിഴ ഈടാക്കി
backup
February 27 2017 | 18:02 PM
മരട്: കുമ്പളം കോണ്‍വന്റ് റോഡില്‍ തെങ്ങു വെട്ടുന്നതിനിടെ വൈദ്യുതി ലൈനില്‍ വീണതിനേ തുടര്‍ന്ന് പ്രദേശത്ത് ഇന്നലെ മുഴുവന്‍ വൈദ്യുതി മുടങ്ങി. വൈദ്യുതി പുനസ്ഥാപിക്കുന്നതിനായി ഇന്നലെ രാവിലെ ഒന്പതിനു തുടങ്ങിയ പണി വൈകിട്ട് ഏഴ് മണിയോടെയാണ് പൂര്‍ത്തിയായത്.
ലൈനിനു മുകളിലെ തെങ്ങു വെട്ടാന്‍ അനുമതി വാങ്ങാതിരുന്നതിനും ഒടിഞ്ഞ പോസ്റ്റുകള്‍ മാറ്റുന്നതിനു വന്ന ചെലവിലേക്കുമായി കെ.എസ്.ഇ.ബി പതിനയ്യായിരം രൂപാ ഉടമയില്‍ നിന്നും പിഴ ഈടാക്കി. ഞായറാഴ്ച ഉച്ചയോടെയാണ് കോണ്‍വന്റ് റോഡരികിലെ തെങ്ങുവെട്ടിയതിനേ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണത്. ഇതോടെ കുമ്പളം കരീത്ര പരിസരത്തെ നൂറോളം വീട്ടുകാര്‍ ഇരുട്ടിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."