സി.പി.എമ്മിന്റെ അന്ത്യം പിണറായി വിജയനിലൂടെ: എ.പി അബ്ദുല്ലക്കുട്ടി
പേരാമ്പ്ര: കണ്ണൂര്‍ ജില്ലയിലെ പിണറായില്‍ ആരംഭിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യം പിണറായിക്കാരനായ വിജയനിലൂടെ ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുല്ലക്കുട്ടി. നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പദയാത്ര ജാഥാ ക്യാപ്റ്റന്‍ പി.എം പ്രകാശന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം മുതലാളിമാരുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയുടെ അടുപ്പക്കാരായ മുതലാളിമാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സ്വകാര്യ സ്വത്ത് സംരക്ഷണ ബില്ലിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. സി.പി.എം എല്ലാകാലവും വിശ്വാസത്തിനും വിശ്വാസികള്‍ക്കും എതിരാണ്. വിശ്വാസത്തിനെതിരായ നിലപാടില്‍ പ്രതിഷേധിച്ചാണ് താന്‍ സി.പി.എം വിട്ടെതന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. വി.എം കുഞ്ഞമ്മദ് അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, സത്യന് കടിയങ്ങാട്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന് മരുതേരി, കാവില്‍ പി. മാധവന്, വി.വി ദിനേശന്, ജയദാസന്‍ ചെമ്മാട്, ഗീത കല്ലായി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."