ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
ഇരിങ്ങാലക്കുട: ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. പാലക്കാട് സ്വദേശി നന്ദന് (42)ആണ് മരിച്ചത്. ഇരിങ്ങാലക്കുട കിഴുത്താണി കുഞ്ഞലിക്കാട്ടില്‍ ക്ഷേത്രത്തില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.
എഴുന്നള്ളിപ്പ് ആരംഭിക്കുന്നതിനിടെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീകൃഷ്ണന് എന്ന ആനയാണ് ഇടഞ്ഞ് ഓടിയത്. ആനയെ തളയ്ക്കാനുള്ള ശ്രമത്തിനിടെയാണ് ഒന്നാം പാപ്പനായ നന്ദന് കുത്തേറ്റത്. ഉടന്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും രക്ഷിക്കാനായില്ല. ക്ഷേത്രത്തിന് മുന്നിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഓടിക്കയറിയ ആന അവിടെയുള്ള തെങ്ങും വാഴകളും കുത്തി മറിച്ചിട്ടിട്ടുണ്ട്. സ്ഥലത്ത് ഉണ്ടായിരുന്ന എലിഫന്റ് സ്ക്വാഡ് വടം ഉപയോഗിച്ച് ആനയെ തളയ്ക്കുകയായിരുന്നു. നന്ദന്റെ മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."