HOME
DETAILS
MAL
സിഡിറ്റിലെ ബന്ധു നിയമന വിവാദം: ഹൈക്കോടതി വിശദീകരണം തേടി
backup
February 04 2020 | 18:02 PM
കൊച്ചി: സിഡിറ്റിലെ ബന്ധു നിയമന വിവാദത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. സി.പി.എം നേതാവ് ടി.എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജനെ സിഡിറ്റ് ഡയറക്ടറാക്കി നിയമിച്ച സംഭവത്തിലാണ് കോടതി വിശദീകരണം തേടിയത്.
സിഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ആര് മോഹനചന്ദ്രനാണ് ഹൈക്കോടതിയെ ഇതുമായി ബന്ധപ്പെട്ട് സമീപിച്ചത്.
ജയരാജന്റെ നിയമനം സിഡിറ്റ് നിയമാവലി അനുസരിച്ച യോഗ്യതയില്ലാതെയാണെന്ന് ഹരജിയില്‍ പറയുന്നു.
നിയമാവലി അനുസരിച്ച് ഭരണസമതി നിര്‍ദ്ദേശിക്കുന്ന പാനലിലെ അംഗത്തെ മാത്രമേ ഡയറക്ടര്‍ ആക്കാന്‍ പാടുള്ളൂവെന്ന വ്യവസ്ഥ സര്‍ക്കാര്‍ അട്ടിമറിച്ചെന്നും ഹരജിക്കാരന് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."