കോര്‍മലയുടെ സംരക്ഷണം: പദ്ധതികള്‍ തയാറാക്കുമെന്ന് എം.എല്‍.എ
മുവാറ്റുപുഴ: കോര്‍മലയുടെ സംരക്ഷണത്തിനായി പദ്ധതികള്‍ തയ്യാറാക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. കഴിഞ്ഞ ജൂണ്‍ 27ന് മുവാറ്റുപുഴയെ നടുക്കിയ കോര്‍മല ദുരന്തമുണ്ടായത്. ദുരന്തമുണ്ടായി ഒരുവര്‍ഷം കഴിഞ്ഞിട്ടും കോര്‍മലയുടെ സംരക്ഷണത്തിന് യോതൊരു പദ്ധതികളും നാളിതുവരെ തയ്യാറാക്കിട്ടില്ലെന്ന് യോഗത്തില്‍ സംമ്പന്ധിച്ച ബന്ധപ്പെട്ടവകുപ്പ് മേധവികള്‍ എം.എല്‍.എ അറിയിച്ചു.
കാലവര്‍ഷം ആരംഭിച്ചതോടെ വീണ്ടും കോര്‍മലയുടെ ഭാഗം ഇടിയാന്‍ തുടങ്ങിയതോടെയാണ് എം.എല്‍.യുടെ നേതൃത്വത്തില്‍ ഇന്നലെ മുവാറ്റുപുഴ ആര്.ഡി.ഒ ഓഫിസില്‍ യോഗം വിളിച്ച് ചേര്‍ത്തത്.
മനുഷ്യനിര്‍മിതമായ കോര്‍മല ദുരന്തത്തിന് വീണ്ടും കതോര്‍ക്കുമ്പോള്‍ ഇതിന് ഉത്തരവാദികളായ ആര്.ഡി.ഒ മുതല്‍ താഴെതട്ട'് വരെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണ്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മന്ത്രിക്ക് നിവേദനം നല്‍കിയതായും അരുണ്‍ പറഞ്ഞു.
കേര്മലക്ക് താഴെയുള്ള വ്യാപാരികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് സി.എസ് അജ്മല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
കേര്മലയില് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നല്‍കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ആര് രാകേഷ് യോഗത്തില്‍ ആവശ്യപ്പെട്ടു. നഗരവാസികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് യോഗത്തില്‍ പങ്കെടുത്ത നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് പറഞ്ഞു. യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണ്‍, ആര് രാകേഷ്, സി.എസ് അജ്മല്‍, ആര്.ഡി.ഒ, പൊലിസ്, ഫയര്‍, ജിയോളജിവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."