HOME
DETAILS

കുട്ടികള്‍ എത്തുംമുന്‍പ് ക്ലാസ് റൂം പരിശോധിക്കണം കര്‍ശന നിര്‍ദേശവുമായി സര്‍ക്കാര്‍

  
backup
February 04 2020 | 18:02 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa

ഇരിക്കൂര്‍(കണ്ണൂര്‍): സംസ്ഥാനത്തെ സ്‌കൂളുകളില്‍ രാവിലെ ക്ലാസ് മുറികളില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് അധ്യാപകരോ മറ്റു ജീവനക്കാരോ പി.ടി.എ ഭാരവാഹികളോ പ്രതിനിധികളോ അവ തുറന്ന് പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ (ഡി.പി.ഐ) ഉത്തരവിറക്കി. കഴിഞ്ഞ വര്‍ഷാവസാനം വയനാട് സര്‍വജന ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച ദാരുണ സംഭവത്തിന്റെ പാശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് കര്‍ശന നിര്‍ദേശം നല്‍കിയത്.
ഇത്തരത്തില്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അതിനു ശേഷവും ചില സ്‌കൂളുകളിലും കോമ്പൗണ്ടുകളിലും വച്ച് വിദ്യാര്‍ഥികള്‍ക്ക് പാമ്പു കടിയേറ്റതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം വീണ്ടും ഉത്തരവിറക്കാനിടയായതെന്ന് പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ പറയുന്നു. നിലവിലെ അധ്യയന വര്‍ഷത്തിലെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്. ജനല്‍, വാതില്‍, എയര്‍ഹോള്‍, വെന്റിലേറ്റര്‍ എന്നിവ വഴി പാമ്പുകളോ എലികളോ പെരുച്ചാഴികളോ വരാനിടമില്ലാത്ത വിധത്തില്‍ ക്ലാസ് മുറികള്‍ ഭദ്രമാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago