HOME
DETAILS
MAL
ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു
backup
February 04 2020 | 18:02 PM
മുഹമ്മ: ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. മുഹമ്മ പഞ്ചായത്ത് പതിനാലാം വാര്‍ഡ് കാഞ്ഞിരമറ്റം ശിവദാസമേനോന്റെ മകന്‍ വിഷ്ണു(24) ആണ് മരിച്ചത്. ലൂഥര്‍-പുത്തനമ്പലം റോഡില്‍ കഞ്ഞിക്കുഴി മൃഗാശുപത്രിക്ക് സമീപം ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു അപകടം. വിഷ്ണു സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: പരേതയായ ഗിരിജ. സഹോദരി: ആതിര മേനോന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."