ലോമാസ്റ്റ് ലൈറ്റിന് അനുമതിയില്ല: യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു
ഫറോക്ക്: എം.പി ഫണ്ട് ഉപയോഗിച്ച് ലോമാസ് ലൈറ്റ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കാത്തതില്‍ ഫറോക്ക് നഗരസഭ കൗണ്‍സിലില്‍ പ്രതിഷേധം.നഗരസഭ 16ാം ഡിവിഷനിലെ പെരുമുഖം വടക്കെബസാര് ജങ്ഷനിലാണ് ലൈറ്റ് സ്ഥാപിക്കുന്നതിന് എം.കെ രാഘവന് എം.പിയുടെ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയക്കു ശേഷം ചേര്‍ന്ന കൗണ്‍സിലില്‍ വിഷയം ചാര്ച്ചയ്ക്കെടുക്കണമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഇതിനു കൂട്ടാക്കാത്തതാണ് കൗണ്‍സില്‍ പ്രതിഷേധത്തിനിടയാക്കിയത്. എം.പി ഫണ്ടില്‍ നിന്നും 1.60 ലക്ഷം രൂപയാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി അനുവദിച്ചരിക്കുന്നത്. ലൈറ്റുകള്‍ പരിപാലിക്കുന്നതും മറ്റും നഗരസഭക്കു കീഴിലായതിനാല്‍ സ്ഥാപിക്കുന്നതിനു കൗണ്‍സിലിന്റെ അനുമതി വേണം. 16ാം ഡിവിഷന് കൗണ്‍സിലറും നഗരസഭ സ്ഥിരംസമിതി അധ്യക്ഷയുമായ ടി.നുസ്റത്താണ് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്കെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അജണ്ടയിലില്ലാത്ത കാര്യം ചര്‍ച്ച ചെയ്യാനാകില്ലെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞതോടെയാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം തുടങ്ങിയത്. ലോകസഭ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നത് വരെ അനുമതി നല്‍കാതെ നീട്ടുകൊണ്ടു പോയി ഫണ്ട് പാഴാക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."