ശ്രീശങ്കര പാലത്തിലെ കുഴികള്‍ അടയ്ക്കാന്‍ നടപടിയായില്ല; നഗരം ഗതാഗതക്കുരുക്കില്‍
കാലടി: കാലടി ശ്രീശങ്കര പാലത്തിലെ കുഴികള്‍ മൂലം കാലടി നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. കാലടിയില്‍ നിന്നു പാലം ആരംഭിക്കുന്നിടത്താണ് കുഴികള്‍ ഉണ്ടായിരിക്കുന്നത്.
കുഴിയിലൂടെ പോകുമ്പോള്‍ വാഹനങ്ങള്‍ വേഗതകുറച്ചു പോകുന്നതാണു ഗതാഗതക്കുരുക്കിനു കാരണം. ഇപ്പോള്‍ കുഴിയായ സ്ഥലത്ത് കഴിഞ്ഞ വര്‍ഷവും കുഴി രൂപപ്പെട്ടിരുന്നു.
എന്നാല്‍ ഇത് ടാറിങ്ങ് നടത്തി അടക്കുകയായിരുന്നു. ഇപ്പോള്‍ ഇതേ സ്ഥലത്ത് തന്നെയാണു കുഴികള്‍ ഉണ്ടായിരിക്കുന്നത്.
കുഴികള്‍ രൂപപ്പെട്ടിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ കുഴി വലുതായി കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന കമ്പി പുറത്ത് കാണുന്ന അവസ്ഥയാണിപ്പോള്‍.
ഇതിനു പുറമേ പാലം മുഴുവന്‍ ബിറ്റുമിന്‍സ് കോണ്‍ക്രീറ്റ് ടാറിങ്ങും നടത്തിയിരുന്നത് പലയിടത്തും പൊളിഞ്ഞ് കുഴിയായിരിക്കുകയാണ്.
എത്രയും വേഗം പാലത്തിലെ കുഴികള്‍ മൂടിയില്ലങ്കില്‍ എം.സി റോഡില്‍ കാലടിയും കാലടി പാലവും ഇത് വഴി യാത്ര ചെയ്യുന്നവര്‍ക് വീണ്ടും കുരുക്കായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."