ജനസേവ ഹെല്‍പ്പ് ലൈന്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു
ആലുവ: ജനസേവ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനസേവ ഹെല്‍പ്പ് ലൈന്‍ ഓഫിസിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ജനസേവ അംബാസഡറും സിനിമാതാരവുമായ ക്യാപ്റ്റന്‍ രാജു നിര്‍വഹിച്ചു.
ജനസേവ കോണ്‍ഗ്രസ് ഓഫിസില്‍ നടന്ന ചടങ്ങില്‍ ജനസേവ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് മാവേലി അധ്യക്ഷത വഹിച്ചു.
ആലുവ തോട്ടയ്ക്കാട്ടുകര നാഷണല്‍ ഹൈവേയിലാണു ജനസേവ ഹെല്‍പ്പ് ലൈന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വിധവാ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, ആധാര്‍ കാര്‍ഡ്, വികലാംഗ പെന്‍ഷന്‍, വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം, ചികിത്സാ ധനസഹായം, ഭവന നിര്‍ മ്മാണ സഹായപദ്ധതി തുടങ്ങി സര്‍ക്കാര്‍-പഞ്ചായത്ത്-മുനിസിപാലിറ്റി എന്നിവിടങ്ങളില്‍നിന്നും ലഭിക്കേണ്ട ധനസഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്കു വേഗത്തില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ജനസേവ ഹെല്‍പ്പ്‌ലൈന്‍ ആരംഭിക്കുന്നത്.
സഹായത്തിനു വരുന്ന അര്‍ഹരായവര്‍ക്കെല്ലാം അപേക്ഷഫോറം സൗജന്യമായി നല്‍കുന്നതോടൊപ്പം അപേക്ഷകള്‍ പൂരിപ്പിക്കുന്നതിനുവേണ്ട എല്ലാവിധ സഹായങ്ങളും ജനസേവ ഹെല്‍പ്പ്‌ലൈന്‍ ഓഫിസില്‍ ചെയ്തു കൊടുക്കും.ഞായറാഴ്ച ഒഴികെ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതല്‍ ഒരുമണിവരെയായിരിക്കും ഓഫിസ് പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."