HOME
DETAILS
MAL
നിലപാടിലുറച്ച് സിറോ മലബാര്‍ സഭ
backup
February 04 2020 | 18:02 PM
കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയില്‍ വ്യക്തമാക്കിയിട്ടും നിലപാടിലുറച്ച് സിറോ മലബാര്‍ സഭ.
സഭയിലെ വിവിധ രൂപതകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് സഭയുടെ ആശങ്ക മെത്രാന് സിനഡ് പ്രകടിപ്പിച്ചതെന്നും സിനഡ് ആവശ്യം ഉന്നയിച്ച സാഹചര്യം ഇപ്പോഴും നിലനില്ക്കുന്നുവെന്നുവെന്നും സിറോ മലബാര്‍ സഭ പൊതുകാര്യ കമ്മിഷന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഇസ്ലാം മതവുമായി നിലനില്‍ക്കുന്ന സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ഈ വിഷയങ്ങളെ സിനഡ് വിലയിരുത്തിയിട്ടില്ല. സമൂഹത്തെയും കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമായി കണക്കിലെടുത്ത് കേസുകളില്‍ അന്വേഷണം നടത്തണം എന്നാണ് സിനഡ് ആവശ്യപ്പെട്ടതെന്നും കമ്മിഷന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."