വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കൊച്ചി: സംസ്ഥാന മത്സ്യസമുദ്ര പഠന സര്‍വ്വകലാശാലയുടെ കീഴിലുള്ള ജില്ലയിലെ പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, പ്രൊജക്ട് അസ്സോസിയേറ്റ്, പ്രൊജക്ട്അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ ്തുടങ്ങിയ താല്‍കാലിക തസ്തികകളിലായി ഏകദേശം ഏഴ് ഒഴിവുകള്‍ ഉണ്ട്. ഫിഷറീസ് സയന്‍സിനു പുറമേ ജീവശാസ്ത്രാനുബന്ധിയായ വിഷയങ്ങളിലേതിലെങ്കിലും ബിരുദവും, ബിരുദാനന്തര ബിരുദവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 15 ന് രാവിലെ11ന്് പുതുവൈപ്പ് ഫിഷറീസ ്‌സ്റ്റേഷനില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തത്സമയ അഭിമുഖത്തിന് ഹാജരാകണം. പ്രവ്യത്തിസമയങ്ങള്‍ക്കു പുറമേ ഫീല്‍ഡു ജോലികള്‍ ചെയ്യാന്‍ സന്നദ്ധതവേണ്ട ഈ ജോലികളുടെ പ്രതിമാസ പ്രതിഫലം 8000ൂപ മുതല്‍16000ൂപ വരെയാണ്. പ്രൊജക്ടുകളില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 0484 2502587.
കണ്ടയ്‌നര്‍ ലോറിയിടിച്ച് മരം വീണ് വീടിന്റെ മതില്‍ തകര്‍ന്നു
മട്ടാഞ്ചേരി: കണ്ടയ്‌നര്‍ ലോറിയിടിച്ച് മരം വീണ് വീടിന്റെ മതിലും ഗെയിറ്റും തകര്‍ന്നു.പള്ളുരുത്തി നമ്പ്യാപുരം റോഡില്‍ ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് സംഭവം.ശിവദാസന്റെ വീടിന്റെ മതിലാണ് തകര്‍ന്നത്.കാറിന് സൈഡ് കൊടുക്കവേ മരത്തിന്റെ ശിഖിരത്തില്‍ കണ്ടയ്‌നര്‍ ഇടിക്കുകയായിരുന്നു.മട്ടാഞ്ചേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം മരം വെട്ടി നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."