കൊറോണ: ആരോഗ്യ വിദഗ്ധര്‍ യോഗം ചേര്‍ന്നു, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും
തൃശൂര്‍: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരള ആരോഗ്യ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ വിദഗ്ധരുടെ പ്രത്യേക യോഗം ചേര്‍ന്നു.
വൈറോളജി മേഖലയിലും പൊതുജനാരോഗ്യ സംരക്ഷണരംഗത്തും ഏറെക്കാലത്തെ പ്രവര്‍ത്തന പരിചയസമ്പത്തുള്ള ആരോഗ്യ വിദഗ്ധരാണ് യോഗത്തില്‍ പങ്കെടുത്തത്.
സംസ്ഥാന ആസൂത്രണ ബോര്‍ഡംഗവും ജനകീയ ആരോഗ്യ മേഖലയിലെ പ്രമുഖനുമായ ഡോ. ബി. ഇക്ബാല്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ആരോഗ്യ വിദഗ്ധന്‍ ഡോ. സുനില്‍ ചാക്കോ, കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഉപദേശകരായ ഡോ. ഷൗക്കത്ത് അലി, ഡോ. ഹരികുമാര്‍, കേരള വെറ്ററിനറി സര്‍വകലാശാലയിലെ വിദഗ്ധന്‍ ഡോ. എ.കെ നാരായണന്‍, നിപ പ്രതിരോധത്തില്‍ പ്രധാന പങ്കുവഹിച്ച ഡോ. ചാന്ദ്‌നി, ഡോ. റീത്ത, ഡോ. അനീഷ്, ഡോ. ബിനു, ഡോ. വി.വി ഉണ്ണികൃഷ്ണന്‍, ഡോ. പുരുഷോത്തമന്‍, ഡോ. മിനി, ഡോ. നളിനാക്ഷന്‍, വിദ്യാര്‍ഥി യൂനിയന്‍ പ്രതിനിധി സീദ്ദിഖ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൊറോണ വൈറസിന്റെ വ്യാപനം, നിലവില്‍ ലോകാരോഗ്യ മേഖലയിലെ മാറ്റങ്ങള്‍, പ്രതിരോധ, ബോധവല്‍ക്കരണ മാര്‍ഗങ്ങള്‍, മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച് വിശദമായ ചര്‍ച്ചകളാണ് യോഗത്തില്‍ നടന്നത്.
ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ഇടപെടലുകള്‍ നടത്താന്‍ ആരോഗ്യ വിദ്യാര്‍ഥികളെ സജ്ജമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."