പാശ്ചാത്യ മാധ്യമങ്ങളുടെ രൂപത്തില്‍ സാമ്രാജ്യത്വം സജീവമാണെന്ന് സയീദ് നഖ്‌വി
കോഴിക്കോട്: പാശ്ചാത്യ മാധ്യമ ആധിപത്യത്തിന്റെ രൂപത്തില്‍ സാമ്രാജ്യത്വം ഇപ്പോഴും സജീവമാണെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകന്‍ സയീദ് നഖ്‌വി. ഇതിനെ പ്രതിരോധിക്കാന്‍ പ്രത്യേക അജന്‍ഡകളോടെ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരെ ആശ്രയിക്കാതെ നേരിട്ടു റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ അധികാര കേന്ദ്രീകരണത്തില്‍ അദ്ദേഹം ആശങ്ക അറിയിച്ചു. അടിസ്ഥാന തത്വങ്ങളെ ഇല്ലാതാക്കുന്നത് സാംസ്‌കാരിക വൈവിധ്യത്തെ നശിപ്പിക്കുമെന്നും നഖ്‌വി അഭിപ്രായപ്പെട്ടു. ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അധ്യക്ഷനായി. ഡോ. സുഗതന്‍, പ്രൊഫ. വി. സുകുമാരന്‍, പ്രൊഫ. അച്ച്യുതന്‍, ഫാദര്‍ ജോണ്‍ മണ്ണാറത്തറ, ജ്യോതി കൃഷ്ണന്‍ ഉണ്ണി, ഫാദര്‍ സനീഷ് ചുഴനിയില്‍, ഫാദര്‍ ജോസഫ് എടപ്പാടിയില്‍, മനോഹര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."