പേരാമ്പ്ര പള്ളി അക്രമം: സി.പി.എം ശ്രമിച്ചത് കലാപത്തിനെന്ന് കെ. മുരളീധരന്
കോഴിക്കോട്: പേരാമ്പ്ര പള്ളിക്കു കല്ലെറിഞ്ഞ സംഭവത്തിലൂടെ വര്‍ഗീയ കലാപത്തിനാണ് സി.പി.എം ശ്രമിച്ചതെന്ന് കെ. മുരളീധരന് എം.എല്‍.എ. പള്ളി പൊളിക്കുമെന്ന് മിഠായിത്തെരുവില്‍ സംഘ്പരിവാരങ്ങള്‍ കൊലവിളി നടത്തിയപ്പോള്‍ പള്ളികളെല്ലാം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച സി.പി.എം തന്നെ പള്ളിക്ക് കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കേസില്‍ പ്രതിയാകുകയും ചെയ്തു. ലീഗ് ഓഫിസാണെന്നു കരുതിയാണ് ബ്രാഞ്ച് സെക്രട്ടറി പള്ളിക്ക് കല്ലെറിഞ്ഞത്. ലീഗ് ഓഫിസ് ഏതാണെന്നും പള്ളി ഏതാണെന്നും തിരിച്ചറിയാത്തവരെയാണോ പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായി നിയമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
മതസൗഹാര്‍ദം തകര്‍ത്ത് രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ഇതുവഴി സി.പി.എം ശ്രമിച്ചത്. ബോധപൂര്‍വമായ കലാപശ്രമമാണ് പള്ളിക്ക് കല്ലെറിഞ്ഞതിലൂടെ നടന്നതെന്നും മുരളീധരന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."