തിരിഞ്ഞ് നോക്കാതെ അധികൃതര്‍ അരീപ്പറമ്പില്‍ കൊടിമരങ്ങള്‍ നശിപ്പിച്ചു
ചേര്‍ത്തല: അരീപ്പറമ്പില്‍ സി.പി.എം, സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ടു. അരീപ്പറമ്പ് ജങ്ഷന്‍, പഞ്ചായത്ത് ഓഫിസിന് തെക്ക് എ.കെ.ജി ജങ്ഷന്‍, പുല്ലംകുളത്തിന് സമീപം, അരീപ്പറമ്പ് ജങ്ഷന് പടിഞ്ഞാറ് തുടങ്ങിയ സ്ഥലങ്ങളിലെ കൊടിയും കൊടിമരങ്ങളുമാണ് നശിപ്പിച്ചത്.
ഇന്നലെ രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വാഹനത്തില്‍ സഞ്ചരിച്ചാണ് കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ടതെന്നാണ് സൂചന. അരീപ്പറമ്പ് ജങ്ഷനില്‍ തറകെട്ടിയ്യാണ് ഇരുമ്പ് പൈപ്പില്‍ കൊടികള്‍ ഉയര്‍ത്തിയിരുന്നത്. ഉറപ്പേറിയ കൊടിമരം സംഘംചേര്‍ന്ന് പിഴുത് മറിക്കുകയായിരുന്നു. കൊടി പിഴുതെടുത്ത് സമീപത്തെ കെട്ടിടത്തിന്റെ മുകളിലേക്ക് എറിഞ്ഞ നിലയിലാണ്.
ആര്‍.എസ്.എസാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സി.പി.എം നേതാക്കള്‍ പറഞ്ഞു.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് പ്രകോപനവും അതുവഴി സംഘര്‍ഷവുമാണ് ഇവര്‍ ലക്ഷ്യമാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. അര്‍ത്തുങ്കല്‍ പൊലിസെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് അരീപ്പറമ്പില്‍ പ്രകടനവും യോഗവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."