കുട്ടനാട് വച്ചുമാറില്ല: മോന്‍സ് ജോസഫ്
കോട്ടയം: കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥിയെ തങ്ങള്‍ തന്നെ പ്രഖ്യാപിക്കുമെന്നും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും മോന്‍സ് ജോസഫ് എം.എല്‍.എ. പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. യാതൊരു കാരണവശാലും സീറ്റ് വച്ചുമാറില്ല.
കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കും. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കു നല്ല വിജയസാധ്യതയാണുള്ളത്. ജോസ് വിഭാഗത്തിനു കുട്ടനാട്ടില്‍ അനുയായികളില്ല. ജോണി നെല്ലൂര്‍ പൊതുസ്ഥാനാര്‍ഥിയായി വരുമെന്നു കരുതുന്നില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധികാര കൈമാറ്റ വിഷയത്തില്‍ ജോസ് വിഭാഗം ധാര്‍മിക മര്യാദ കാണിക്കുന്നില്ല. ഈ വിഷയത്തില്‍ യു.ഡി എഫ് കുറേക്കൂടെ ശക്തമായി ഇടപെടണം. കോണ്‍ഗ്രസിന് അവകാശപ്പെട്ട സ്ഥാനങ്ങള്‍ പോലും ജോസ് വിഭാഗം കവര്‍ന്നെടുക്കുകയാണെന്നും മോന്‍സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."