ബോട്ട് വൈകി; യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററെ കൈയേറ്റം ചെയ്തു
ആലപ്പുഴ: ആലപ്പുഴ മാതാ ജെട്ടിയില്‍ നിന്നും ഇന്നലെ രാവിലെ 11.30 ന് പുറപ്പെടേണ്ട കേരള ജലഗതാഗത വരുപ്പിന്റെ കോട്ടയം - കാഞ്ഞിരം ബോട്ട് വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററെ കൈയേറ്റം ചെയ്തു. ഹൃദ്രോഗിയായി സ്‌റ്റേഷന്‍ മാസ്റ്റര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി. തിരുവനന്തപുരത്തുനിന്നും എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരാണ് ബോട്ട് വൈകിയത് ചോദ്യം ചെയ്തത്. ഇതോടെ ബോട്ട് ജെട്ടിയില്‍ നിന്ന യാത്രക്കാര്‍ ഒപ്പം കൂടിയപ്പോള്‍ പുറത്തുനിന്നും വന്ന യാത്രക്കാരായ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ രംഗം വഷളാക്കുകയായിരുന്നു.
അഞ്ചംഗ സംഘത്തിലെ ഒരാളാണ് സ്‌റ്റേഷന്‍ മാസ്റ്റര്‍ കെ.ടി ധനപാലനെ അക്രമിച്ചത്. ഇത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ബോട്ട് ജീവനക്കാരായ രണ്ടുപേര്‍ തടസംപിടിക്കാന്‍ എത്തിയെങ്കിലും പുറത്തുനിന്നും എത്തിയവര്‍ ബോട്ട് മാസ്റ്ററെ മര്‍ദിക്കുകയായിരുന്നു.ക്ലച്ച് ലിവര്‍ തകരാറിലായ എ 37 ബോട്ട് 11.15 ന് കോട്ടയത്തേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ കേടുപാടുകളെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് സര്‍വീസ് നടത്താന്‍ കഴിഞ്ഞത്. യാത്രക്കാരായെത്തിയവര്‍ പ്രശ്‌നം ഉണ്ടാക്കിയപ്പോള്‍ ചങ്ങനാശേരിയില്‍നിന്നും എത്തിയ എ 51 ബോട്ട് സര്‍വീസ് നടത്തി.
ജീവനക്കാരില്ലാത്തതാണ് പ്രശ്‌നമെന്ന് യാത്രക്കാരില്‍ ചിലര്‍ ജീവനക്കാരോട് കയര്‍ത്തതാണ് പ്രശ്‌നത്തിന് തുടക്കമായത്. ഈ സമയത്താണ് പോലീസ് സ്ഥലത്തെത്തുന്നത്. ഇതിനിടെ മര്‍ദനമേറ്റ സ്റ്റേഷന്‍ മാസ്റ്ററെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.തന്നെ ആക്രമിച്ചവര്‍ മദ്യപിച്ചിരുന്നതായി സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. പിന്നീട് ചര്‍ച്ച നടത്തുന്നതിനിടെ ഡോക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബോട്ട് ഡ്രൈവര്‍ ആലപ്പുഴ പുന്നമട സ്വദേശി അനില്‍കുമാറിനെ സൗത്ത് പൊലിസിലെ ജീപ്പ് ഡ്രൈവര്‍ കൈയേറ്റം ചെയ്തത് പ്രശ്‌നമായി. പിന്നീട് വിശദമായ വൈദ്യപരിശോധന നടത്തി അനിലിനെ സ്റ്റേഷനിലെത്തിച്ച് 51 വകുപ്പ് പ്രകാരം കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.
യാത്രക്കാരില്‍ ഒരാളെയും സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ അകാരണമായി പൊലീസ് മര്‍ദ്ദിച്ചതില്‍ അനില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. അതേസമയം മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന സ്റ്റേഷന്‍ മാസ്റ്ററുടെ ഹൃദയമിടിപ്പില്‍ കാര്യമായ വ്യതിയാനം കണ്ടെത്തിയതിനാല്‍ ഇദ്ദേഹത്തെ ഡോക്ടര്‍മാര്‍ കിടത്തി ചികില്‍സയ്ക്ക് നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിനായി ജനറല്‍ ആശുപത്രിയിലെ ആറാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ പ്രശ്‌നം പിന്നീട് രമ്യമായി പരിഹരിച്ചെന്ന് പൊലിസ് അറിയിച്ചു.ജീവനക്കാരും പൊലിസുകാരുമായുള്ള തര്‍ക്കം നീണ്ടതോടെ യാത്രക്കാര്‍ രണ്ട് മണിക്കൂറോളം വലഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."