യു.എ.പി.എ കേസ് എന്‍.ഐ.എയ്ക്കു വിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെ: മുല്ലപ്പള്ളി
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനേയും താഹയേയും യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തശേഷം കേസ് എന്‍.ഐ.എക്കു വിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേസ് എന്‍.ഐ.എക്കു വിട്ടത് സംസ്ഥാന സര്‍ക്കാരല്ലെന്ന മുഖ്യമന്ത്രിയുടെ വാദം ആരുംവിശ്വസിക്കില്ല.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അലനേയും താഹയേയും കസ്റ്റഡിയിലെടുത്തതെന്നു മുഖ്യമന്ത്രി പലതവണ പറഞ്ഞിട്ടുണ്ട്. എന്‍.ഐ.എയില്‍ ഉന്നത പദവിയിലിരുന്ന കേരള ഡി.ജി.പി മുഖ്യമന്ത്രിയുടെ സമ്മതത്തോടെ തയാറാക്കിയ തിരക്കഥയുടെ പശ്ചാത്തലത്തിലാണ് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തത്.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കാനുള്ള രാഷ്ട്രീയ മാന്യത മുഖ്യമന്ത്രി കാട്ടണം. കേരളീയ സമൂഹത്തോട് മുഖ്യമന്ത്രി തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."