HOME
DETAILS

വൈഷ്ണവിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് മാതാപിതാക്കള്‍

  
backup
January 15 2019 | 03:01 AM

%e0%b4%b5%e0%b5%88%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7

കല്‍പ്പറ്റ: ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന തരുവണ പാലിയാണ ചെമ്പോക്കണ്ടി വൈഷ്ണവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടക്കുന്ന പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് മതാപിതാക്കള്‍. നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി തങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും മാതാപിതാക്കളായ വിനോദും ഭാര്യ സബിതയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 10നാണ് വൈഷ്ണവ് കിടപ്പുമുറിയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്. സ്‌കൂളിലെ കെമിസ്ട്രി അധ്യാപകനായ നോബിളിന്റെ ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് മകന്‍ മരിച്ചതെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടും ആത്മഹത്യാ കുറിപ്പോ മറ്റ് രേഖകളോ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്താതെ ജാമ്യം കിട്ടുന്ന വകുപ്പ് പ്രകാരം പൊലിസ് കേസ് ലഘൂകരിച്ചിരിക്കുകയാണ്. ഇതോടെ അധ്യാപകന്‍ ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്. എഫ്.ഐ.ആര്‍ തയാറാക്കിയ വെള്ളമുണ്ട പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ പൗലോസ് തന്നെയാണ് ഇപ്പോഴും കേസ് അന്വേഷിക്കുന്നത്. സ്‌കൂളിനും അധ്യാപകനും അനുകൂലമായി നിലകൊള്ളുന്ന വ്യക്തിയാണ് ഇദ്ദേഹമെന്നും ഈ അന്വേഷണത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും ഇവര്‍ പറഞ്ഞു.  മകന്‍ മരിച്ച ദിവസം പോലും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് തങ്ങളെ മാനസികമായി പീഡിപ്പിക്കുന്ന സമീപനമാണുണ്ടായത്. വൈഷ്ണവിന്റെ മരണത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാനോ ഒരു റീത്ത് സമര്‍പ്പിക്കാനോ തയാറാകാത്ത മാനേജ്‌മെന്റും സ്‌കൂള്‍ അധികൃതരും അധ്യാപകനുവേണ്ടി വിദ്യാര്‍ഥികളെ കൂടി കരുവാക്കുകയാണ്.  ഇനിയൊരു വിദ്യാര്‍ഥി ഇത്തരം അനുഭവമുണ്ടാകരുതെന്നും കുട്ടിക്ക് നേരെ അധ്യാപകന്‍ എന്തുതരം പീഡനമാണ് നടത്തിയതെന്നറിയാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇവര്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെതിരേ പൊലിസ് കംപ്ലെയ്ന്റ് അതോറിറ്റിക്ക് പരാതി നല്‍കും. സ്‌കൂളിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന സംശയകരമായ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. തലപ്പുഴയില്‍ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ ഇടപെട്ട കോണ്‍ഗ്രസ്, പാര്‍ട്ടി പ്രവര്‍ത്തകനും ഭാരവാഹിയുമായ തന്റെ വിഷയത്തില്‍ അനുകൂലമായ സമീപനം സ്വീകരിച്ചില്ലെന്നും വിനോദ് പരാതിപ്പെട്ടു. ഭാര്യാ പിതാവ് പി.കെ ശങ്കരന്‍, കര്‍മ്മസമിതി ഭാരവാഹികളായ വി.വി ജോസ്, രാധാകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago