സര്‍ക്കാരിന്റെ നയപ്രഖ്യാപനം നയമില്ലാത്തത്: അബ്ദുറബ്ബ്
തിരുവനന്തപുരം: നയമില്ലാത്ത നയപ്രഖ്യാപന പ്രസംഗമായിരുന്നു ഗവര്‍ണര്‍ അവതരിപ്പിച്ചതെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ജനതക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം സര്‍ക്കാര്‍ നിറവേറ്റി എന്നു പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം ആരംഭിക്കുന്നത്. നിറവേറ്റിയ വാഗ്ദാനങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കണം.
പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കുള്ള ധനസഹായം പോലും വേണ്ട വിധത്തില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിനായിട്ടില്ല. ഈ പണം വകമാറ്റുകയാണ്. നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരുടെ കൃത്യവിലോപം കാരണം സര്‍ക്കാര്‍ ഇറക്കുന്ന പല ഉത്തരവുകളും നെഗറ്റീവ് റിസള്‍ട്ട് ഉണ്ടാക്കുന്നത് ഗൗരവത്തില്‍ എടുക്കണം.
ഭരണഘടനയെ തള്ളിപ്പറഞ്ഞ് ഇന്ത്യയെ ഒരു ഫാസിസ്റ്റ് രാജ്യമാക്കി മാറ്റുന്ന കേന്ദ്രസര്‍ക്കാരിന് സഹായകരമാകുന്ന നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം. കേന്ദ്ര ആഭ്യന്തര വകുപ്പിന് പിന്തുണ അര്‍പ്പിക്കുന്ന സംസ്ഥാന ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ ഈ വകുപ്പു കൈയാളുന്ന മുഖ്യമന്ത്രി തയാറാകണമെന്നും അബ്ദുറബ്ബ് ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരേ എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി പാര്‍ട്ടി കൊടികളുടെ കീഴിലല്ലാതെ യോജിച്ച സമരത്തിന് മുഖ്യമന്ത്രിയും സര്‍ക്കാരും മുന്‍കൈയെടുക്കണം.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാനത്ത് സമാധാനപരമായി നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്ന ആഭ്യന്തര വകുപ്പിനെയും പൊലിസിനെയും നിയന്ത്രിക്കുന്നതിന് മുഖ്യമന്ത്രി തയാറാകണം. ആഭ്യന്തര വകുപ്പിന്റെ ഇരട്ട നീതിയുടെ ഉദാഹരണങ്ങളാണ് അലനും താഹയുമെന്നും അബ്ദുറബ്ബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."