പൊങ്കല്‍ അവധിയില്‍ പ്രതീക്ഷയോടെ കൃഷ്ണഗിരി
കൃഷ്ണഗിരി: കേരളം ചരിത്രം കുറിക്കാന്‍ ക്രീസിലിറങ്ങുമ്പോള്‍ പൊങ്കല്‍ അവധിയില്‍ കാണികളെത്തുമെന്ന പ്രതീക്ഷയില്‍ കൃഷ്ണഗിരി. ബി.സി.സി.ഐയും കെ.സി.എയും സ്റ്റേഡിയത്തിന്റെ ഉന്നമനത്തിനായി നിരവധി മത്സരങ്ങള്‍ക്ക് കൃഷ്ണഗിരിയെ വേദിയാക്കുന്ന സന്ദര്‍ഭത്തില്‍ കാണികള്‍ കൂടി അവസരത്തിനൊത്തുയരുമെന്ന പ്രതീക്ഷയിലാണ് വയനാട് ക്രിക്കറ്റ് അസോസിയേഷനും സ്റ്റേഡിയം അധികൃതരും. ഇന്ന് ആരംഭിക്കുന്ന രഞ്ജി നോക്കൗട്ട് മത്സരത്തില്‍ കണികളുടെ ഒഴുക്ക് സ്റ്റേഡിയത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അധികൃതരുടെ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കിയത് പോലെയാണ് അയല്‍ സംസ്ഥാനമായ പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി വയനാട് അടക്കം തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിക്കപ്പെട്ടത്. സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ കളി കാണാനെത്തുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്. അതിലുപരി രാജ്യാന്തര താരങ്ങളും ഐ.പി.എല്ലിലെ ഗ്ലാമര്‍ താരങ്ങളുമെല്ലാം ഗ്രൗണ്ടില്‍ പാഡണിയുന്നത് കാണികളെ കൃഷ്ണഗിരിയിലേക്ക് അടുപ്പിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. രാജ്യാന്തര താരങ്ങളായ പാര്‍ഥീവ് പട്ടേല്‍, അക്ഷര്‍ പട്ടേല്‍, പിയൂഷ് ചൗള, ഐ.പി.എല്ലിലെ ഗ്ലാമര്‍ താരങ്ങളിലൊരാളായ സഞ്ജു സാംസണ് എന്നിവരെല്ലാം ഇന്ന് കൃഷ്ണഗിരിയില്‍ കാണികള്‍ക്ക് വിരുന്നൊരുക്കാനെത്തുന്നുണ്ട്. മികച്ച ഫോമിലാണ് ഇവരില്‍ പലരും. ഒപ്പം കേരളത്തിന്റെ ഇത്തവണത്തെ രഞ്ജി ഹീറോയായ ജലജ് സക്സേന, ക്യാപ്റ്റന്‍ സച്ചിന് ബേബി എന്നിവരെയും ഗ്രൗണ്ടിലെ പൂല്ത്തകിടിയില് ന്ഗന നേത്രങ്ങള്‍ കൊണ്ടാണ് വീക്ഷിക്കാമെന്ന പ്രതീക്ഷയും കാണികളെ സ്റ്റേഡിയത്തിലേക്ക് അടുപ്പിക്കാനാണ് സാധ്യത കൂടുതല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."