HOME
DETAILS
MAL
ഇടമലക്കുടിയെ ഡിജിറ്റല്‍ ബാങ്കിങിലേക്ക് മാറ്റും
backup
February 27 2017 | 18:02 PM
തൊടുപുഴ: കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയെ ജില്ലാ സഹകരണ ബാങ്ക് നൂറ് ശതമാനം ഡിജിറ്റല്‍ ബാങ്കിങിലേക്ക് മറ്റുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കും.
ഇതിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 28ന് തുടക്കം കുറിക്കും. ഇടമലക്കുടിയിലെ 35 കുടുംബശ്രീ യൂനിറ്റുകള്‍ക്ക് വായ്പ നല്‍കുന്നതിനും സ്വയം തൊഴില്‍, കൃഷി, ചെറുകിട വ്യവസായം എന്നിവയില്‍ പരിശീലനം നല്‍കുന്നതിനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 30 പേര്‍ക്ക് തയ്യല്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. 28ന് ഇടമലക്കുടി കമ്യൂനിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റ് ജോണ്‍ നെടിയപാല തയ്യല്‍ മെഷീനകള്‍ പഞ്ചായത്ത് സെക്രട്ടറി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എന്നിവര്‍ക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."