HOME
DETAILS
MAL
തെരഞ്ഞെടുപ്പ് കണക്കുകളുടെ അന്തിമ പരിശോധന ഇന്ന്
backup
June 13 2016 | 19:06 PM
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ വരവുചെലവു കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തയാറാക്കിയ ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്ററുമായി തട്ടിച്ചുനോക്കുന്നതിന് ഇന്നു രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
ഫലപ്രഖ്യാപന തിയതി മുതല്‍ 30 ദിവസത്തിനകം തെരഞ്ഞെടുപ്പ് കമ്മിഷനു വരവു ചെലവുകള്‍ സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണിത്. മെയ് 19 വരെയുള്ള വരവു ചെലവു കണക്കുകളുടെ രജിസ്റ്ററും അനുബന്ധ രേഖകളും സഹിതം സ്ഥാനാര്‍ഥികളോ ഏജന്റുമാരോ യോഗത്തില്‍ പങ്കെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."