സ്ത്രീ ശാക്തീകരണത്തിന് തെങ്ങുകയറ്റവും മാതൃക: ജി. വേണുഗോപാല്‍
കഞ്ഞിക്കുഴി: മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പ്രകാരം നടപ്പിലാക്കുന്ന 10 പദ്ധതികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന തൊഴില്‍ പരിശീലനമാണ് തെങ്ങുകയറ്റമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍. സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണ് ഈ സംരംഭം.
നാളികേര വിളവെടുപ്പ് നടത്താന്‍ തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തിലാണ് ബ്ലോക്ക് തലത്തില്‍ ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. വനിതകള്‍ക്ക് ഇതൊരു വരുമാനമാര്‍ഗമാണ്. മഹിളാകിസാന്‍ സശാക്തീകരണ്‍ പരിയോജന (എം. കെ. എസ്. പി) പ്രകാരം തെങ്ങ് കയറ്റ പരിശീലനം ലഭിച്ച ലേബര്‍ ഗ്രൂപ്പിന് ലേബര്‍ ബാങ്ക് വഴി തെങ്ങുകയറ്റ യന്ത്ര വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പരിപാടിയില്‍ 200 ദിവസം പൂര്‍ത്തിയാക്കിയ വിവിധ പഞ്ചായത്തുകളിലെ 12 പേരെയും യോഗത്തില്‍ ആദരിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടിയ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു അധ്യക്ഷനായി.
യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമതി അധ്യക്ഷന്‍ കെ.ടി മാത്യു, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം.ജി രാജു, ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ആന്റണി, കടക്കരപള്ളി പഞ്ചായത്ത് പ്രസിഡന്റ് പദ്മിനി പങ്കജാക്ഷന്, ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസര്‍ എം. ഹഫ്സ ബീവി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ എന്‍. വിനോദിനി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."