HOME
DETAILS
MAL
ജില്ലാ പുസ്തകോത്സവം മാര്‍ച്ച് 4, 5 തിയതികളില്‍
backup
February 27 2017 | 18:02 PM
അടിമാലി: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാ പുസ്തകോത്സവം മാര്‍ച്ച് നാല്, അഞ്ച് തിയതികളില്‍ അടിമാലി ഗവണ്മെന്റ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ ഒമ്പതിന് മന്ത്രി എം.എം മണി ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട പുസ്തക പ്രസാധകരും പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍ നിന്ന് ജില്ലയിലെ ലൈബ്രറികള്‍ക്കും ജനങ്ങള്‍ക്കും ആകര്‍ഷകരമായ വിലക്കുറവില്‍ പുസ്തകം വാങ്ങാം. പ്രസാധകരുടെ ഈ വര്‍ഷത്തെ ഏറ്റവും പുതിയ പുസ്തകങ്ങളും കരിയര്‍, റഫറന്‍സ് പുസ്തകങ്ങളും, ഹൈസ്കൂള്‍, യുപി, എല്‍പി വായനാമത്സരത്തിനുള്ള പുസ്തകങ്ങളും മേളയില്‍ വില്പനയ്ക്കുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."