ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ജീവന് രക്ഷിക്കാന്‍ നാടൊരുമിക്കുന്നു
കോട്ടയം: ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ജീവന് രക്ഷിക്കാന്‍ നാടൊരുമിക്കുന്നു. തലയോലപ്പറമ്പ് വേഴവേലില്‍ ഓട്ടോറിക്ഷാ തൊഴിലാളിയായ നിസാര്‍ കോയയുടെ ചികിത്സാ ഫണ്ട് സമാഹരണത്തിനാണ് നാട് കൈകോര്‍ക്കുന്നത്. മാതാവും ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക അത്താണിയായ നിസാര്‍ കോയയുടെ ജീവന് രക്ഷിക്കാന്‍ നിസാര്‍ കോയ സഹായനിധി എന്ന പേരില്‍ സമിതി രൂപീകരിച്ചാണ് നാട് കൊകോര്ക്കുന്നത്.
ഇരു വൃക്കകളും തകരാറിലായ ഇദ്ദേഹം ആഴ്ചയില്‍ രണ്ടു തവണ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്താണ് ജീവന് നിലനിര്‍ത്തുന്നത്.
വൃക്ക മാറ്റിവയ്ക്കലല്ലാതെ വേറെ പോംവഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനായി 25 ലക്ഷത്തിലധികം രൂപ ചെലവു വരും.
ആകെയുള്ള വീടും സ്ഥലവും ബാങ്കില്‍ പണയത്തിലാണ്. ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും നിസ്സഹായത മനസിലാക്കിയ നാട്ടിലെ മതമേലധ്യക്ഷന്മാരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും മുന്‍കൈയെടുത്താണ് നിധി സമാഹരിക്കുന്നത്. സി കെ ആശ എംഎല്‍എ, മനയില്ലത്ത് ശങ്കരന് തിരുമേനി, ഫാ. ജോണ്‍ പുതുവ, തലയോലപ്പറമ്പ് ചീഫ് ഇമാം അബ്ദുര്‍ റഹീം മൗലവി എന്നിവര്‍ രക്ഷാധികാരികളും തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന് ചെയര്‍മാനുമായാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് ഏഴിന് തലയോലപ്പറമ്പ് മേഖലയില്‍ വ്യാപകമായ നിധി ശേഖരണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിധിശേഖരണത്തിനായി തലയോലപ്പറമ്പ് ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 10130200004987. ഐഎഫ്എസ്്സി കോഡ്: എഫ്ഡിആര്‍എല്‍0001013.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."