അല്‍ബിര്‍റ് പ്രീ സ്‌കൂളുകള്‍ക്ക് തുടക്കം
എളേറ്റില്‍: ദാറുല്‍ ഹുദാ ഇസ്‌ലാമിക് സെന്ററില്‍ ആരംഭിച്ച അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മജീദ് ദാരിമി ചളിക്കോട് അധ്യക്ഷനായി. അല്‍ബിര്‍റ് പാഠ്യപദ്ധതി എ.ടി മുഹമ്മദ് മാസ്റ്റര്‍ വിശദീകരിച്ചു.
അബ്ദുറസാഖ് ബുസ്താനി, സുലൈമാന്‍ മാസ്റ്റര്‍, എന്‍.കെ മുഹമ്മദ് മുസ്‌ലിയാര്‍, കെ.പി.എം ബഷീര്‍ ദാരിമി, എന്‍.കെ അബൂബക്കര്‍ ബാഖവി, മായിന്‍ മുസ്‌ലിയാര്‍, കെ.വി അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കാരാട്ട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, മാളിയേക്കല്‍ മുഹമ്മദ് ഹാജി, കെ.പി മുഹമ്മദ്, തേനങ്ങല്‍ മുഹമ്മദ് ഹാജി, എ.ആര്‍ ബാവ സംസാരിച്ചു.
കട്ടാങ്ങല്‍: പുള്ളാവൂര്‍ അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മദ്‌റസാ പ്രസിഡന്റ് കുന്നത്ത് മുഹമ്മദ് ഹാജി അധ്യക്ഷനായി.
എം.സി മുഹമ്മദ് മുസ്‌ലിയാര്‍, കെ.എ ഖാദര്‍ മാസ്റ്റര്‍, മഹല്ല് പ്രസിഡന്റ് കെ.കെ കുഞ്ഞിമോയിന്‍ ഹാജി, ഇ.ടി.എം ബാഖവി, മുദരിസ് അബൂത്വാഹിര്‍ ബാഖവി, കെ.ടി അസീസ് പുള്ളാവൂര്‍, പി.വി അസീസ്, അബ്ദുള്ള അശ്ഹരി വെണ്ണക്കോട്, ഹാഷിര്‍ ഫൈസി പ്രസംഗിച്ചു.
കളന്‍തോട് അല്‍ബിര്‍റ് പ്രീ സ്‌കൂള്‍ ഉദ്ഘാടം മഹല്ല് ഖത്വീബ് സ്വാലിഹ് ഹുദവി വളാഞ്ചേരി നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് ബീരാന്‍ ഹാജി കണ്ടിയില്‍ അധ്യക്ഷനായി. പി.കെ.സി മുഹമ്മദ് ഹാജി, സയ്യിദ് ലുഖ്മാന്‍ തങ്ങള്‍, പിലാശ്ശേരി അബ്ദുറഹളമാന്‍ ഹാജി, അശ്‌റഫ് ദാരിമി വയനാട്, ബീരാന്‍ കുട്ടി കണ്ടിയില്‍, അസീസ് മുസ്‌ലിയാര്‍ മലയമ്മ, ശിഹാബുദ്ദീന്‍ പാലക്കുറ്റി, ശരീഫ് പിലാശ്ശേരി, ആശിഖ്, ശരീഫ് കണ്ടിയില്‍, അഫ്‌സല്‍, ഷെഫിന്‍ മുഹമ്മദ്, സി. മുഹമ്മദ് മാസ്റ്റര്‍, പി.കെ അബ്ദുല്‍ ഹഖീം സംസാരിച്ചു.
മാങ്കാവ്: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള കിണാശ്ശേരിയിലെ അര്‍ബിര്‍റ് പ്രീ സ്‌കൂള്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗം മുക്കം ഉമര്‍ ഫൈസി അധ്യക്ഷനായി.
കൗണ്‍സിലര്‍ കെ.ടി ബീരാന്‍ കോയ, കിണാശ്ശേരി യതീംഖാനാ പ്രസിഡന്റ് പി. മമ്മദ് കോയ ഹാജി, ട്രഷറര്‍ വി. മുഹമ്മദ്, വൈസ് പ്രസിഡന്റ് പി.സി മുഹമ്മദ് ഹാജി, മാനേജര്‍ എം.പി അഹമ്മദ്, എം. അനീസ് റഹ്മാന്‍, ടി. മുഹമ്മദ് അഷ്‌റഫ്, മണലൊടി മുഹമ്മദ് ഇസ്മാഈല്‍, മുഹമ്മദ് ഫൈസി, അയ്യൂബ് ഫൈസി, നാസി മൂപ്പന്‍, ഹസ്സന്‍ കോയ നല്ലളം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."