പിന്നോട്ടെടുത്ത ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് പരുക്ക്; രണ്ടുവയസുകാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
കോട്ടയം: പിന്നോട്ടെടുത്ത സ്വകാര്യ ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് പരുക്ക്. വീട്ടമ്മയോടൊപ്പമുണ്ടായിരുന്ന രണ്ടുവയസുകാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പള്ളിക്കത്തോട് മങ്ങാക്കരയില്‍ ശാന്തമ്മ(70)യ്ക്കാണ് പരുക്കേറ്റത്.
ഇന്നലെ രാവിലെ 10.15നു നാഗമ്പടം ബസ് സ്റ്റാന്‍ഡിലായിരുന്നു അപകടം നടന്നത്. ശാന്തമ്മയുടെ കാലിന്റെ പാദത്തിലൂടെയാണ് ബസിന്റെ ചക്രം കയറിയതെന്നു ട്രാഫിക് പൊലിസ് പറഞ്ഞു.
പരുക്കേറ്റ ശാന്തമ്മയെ ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാന്തമ്മയോടൊപ്പമുണ്ടായിരുന്ന മകന്റെ കുട്ടി ബസിനടിയില്‍പ്പെട്ടെങ്കിലും പരുക്കുകളൊന്നുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പള്ളിക്കത്തോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന തോംസണ്‍ ബസാണ് അപകടമുണ്ടാക്കിയതെന്ന് ട്രാഫിക് പൊലിസ് പറഞ്ഞു.
വാരിശേരിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുവാന്‍ നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു ശാന്തമ്മ. ഇത് രണ്ടാം തവണയാണ് നാഗമ്പടം ബസ്സ്റ്റാന്‍ഡില്‍ അപകടം നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് പിന്നോട്ടെടുത്ത ബസിനടയില്‍പ്പെട്ട് ഒളശ കൊച്ചുപറമ്പില്‍ സുഗുണന്‍പ്രമീള ദമ്പതികളുടെ മകള്‍ പതിനൊന്ന് വയസുകാരി അരുണിമ മരിച്ചിരുന്നു.
മുത്തശിക്കൊപ്പം പെന്‍ഷന്‍ വാങ്ങാന്‍ പോയി തിരികെ വീട്ടിലേക്കു മടങ്ങുന്നതിനിടയില്‍ ബസിടിച്ച് തലയിലൂടെ കയറിയിറങ്ങിയാണ് അരുണിമയുടെ മരണം. അപകടത്തില്‍ അരുണിമയുടെ മുത്തശി കൊച്ചുപറമ്പില്‍ സുകുമാരന്റെ ഭാര്യ ശാന്തമ്മ(73)യ്ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."