ആ വിവാദ വെടിയുണ്ട എ.എ.പിക്ക് നല്‍കി ഡല്‍ഹി പൊലിസ്..!
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നു ദിവസം മാത്രം ശേഷിക്കേ, എ.എ.പിയെ വെട്ടിലാക്കി ഡല്‍ഹി പൊലിസ്. കഴിഞ്ഞ ദിവസം ഷഹീന്‍ബാഗിലെ സമരക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തു പിടിയിലായ തീവ്രവാദി 25കാരനായ കപില്‍ ഗുജ്ജാര്‍ എ.എ.പി പ്രവര്‍ത്തകനാണെന്നാണ് പൊലിസ് വ്യക്തമാക്കിയിരിക്കുന്നത്.
ജയ് ശ്രീറാം മുഴക്കി പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത ഇയാളെ അന്നുതന്നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിഷയത്തില്‍ എ.എ.പി രൂക്ഷമായി ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കുന്നതിനിടയിലാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഗുജ്ജാര്‍ പ്രതിഷേധക്കാര്‍ക്കുനേരെ വെടിവയ്പ് നടത്തിയത്. അതിന്റെ രണ്ടു ദിവസം മുന്‍പ് യു.പിയില്‍നിന്നുള്ള 17കാരന്‍ ജാമിഅയ്ക്കു മുന്നിലും വെടിവയ് പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജാമിഅയ്ക്കു മുന്നില്‍ വീണ്ടും വെടിവയ്പ് നടന്നു.
എന്നാല്‍, പൊലിസിന്റെ ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. ആദ്യ വെടിവയ്പ് നടക്കുമ്പോള്‍ പൊലിസ് അക്രമിയെ തടയാതെ നോക്കിനില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഡല്‍ഹിയിലെ ഡെപ്യൂട്ടി പൊലിസ് കമ്മിഷണറെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ട് നീക്കുകയും ചെയ്തിരുന്നു. അക്രമി ഒരു വര്‍ഷം മുന്‍പാണ് എ.എ.പി യില്‍ ചേര്‍ന്നതെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."