വര്‍ഗീയതക്കും ഫാസിസത്തിനും എതിരേ യുവാക്കള്‍ രംഗത്തിറങ്ങണം
ചെര്‍ക്കള: നാടിന്റെ സമാധാനവും ഐക്യവും തകര്‍ക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ യുവാക്കള്‍ ജാഗ്രത പാലിച്ച് മതവും രാഷ്ട്രീയവും നോക്കാതെ നാടിന്റെ അന്തസിനും അഭിമാനത്തിനും വേണ്ടി നിലകൊള്ളണമെന്ന് കുമ്പോല്‍ സയ്യിദ് കെ.എസ് മുഹമ്മദ് ശമീം തങ്ങള്‍ പറഞ്ഞു. ബേര്‍ക്ക മഹല്ല് യുവകൂട്ടായ്മ സംഘടിപ്പിച്ച മതവിജ്ഞാന സദസും ഉപഹാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ അഷ്റഫ് പെര്‍ള അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, അബൂസിയാന് സുഹൈര്‍ അസ്ഹരി, സി.പി മൊയ്തു മൗലവി ചെര്‍ക്കള, ബി.കെ മുഹമ്മദ് കുഞ്ഞി, മൂസ ബി. ചെര്‍ക്കള, ഇബ്രാഹിം ചെര്‍ക്കള, മുഹമ്മദ് പള്ളത്തടുക്ക, ബി.എ റഹ്മാന്, മൊയ്തീന് കുഞ്ഞി, മൗലവി ചെര്‍ക്കള, ഹസൈനാര്‍ മൗലവി കന്തല്‍ സംസാരിച്ചു. പഞ്ചായത്തംഗം ഫൈസല്‍ സ്വാഗതവും കബീര്‍ ഹിമ നന്ദിയും പറഞ്ഞു.
ഇന്നു രാത്രി എട്ടിന് സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കലും സംഘവും ഇസ്ലാമിക ചരിത്ര കഥാപ്രസംഗം അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."